പ്ലസ്ടുക്കാർക്ക് സേനയിൽ ഓഫീസറാകാം; നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷ


പ്രതീകാത്മക ചിത്രം | Photo-ANI

പ്ലസ്ടു യോഗ്യതയുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷ (I), 2023-ന്‌ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 395 ഒഴിവിലേക്കാണ് വിജ്ഞാപനം. 2023 ഏപ്രിൽ 16-നാണ് പരീക്ഷ. ഡിഫൻസ് അക്കാദമിയിൽ വനിതകൾക്കും അപേക്ഷിക്കാം. നേവൽ അക്കാദമിയിൽ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

ഒഴിവുകൾ
നാഷണൽ ഡിഫൻസ് അക്കാദമിയിൽ ആർമി-208 (വനിത-10), നേവി-42 (വനിത-3), എയർഫോഴ്സ്-120 (വനിത-6) എന്നിങ്ങനെയാണ് ഒഴിവ്. നേവൽ അക്കാദമിയിൽ 25 ഒഴിവാണുള്ളത്.

യോഗ്യത

പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയിലെ എയർഫോഴ്സ്, നേവൽ വിഭാഗങ്ങളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്ലസ്ടു കാഡറ്റ് എൻട്രി സ്കീമിലേക്കും അപേക്ഷിക്കുന്നവർ പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവരായിരിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാമെങ്കിലും ഇവർ പാസായ സർട്ടിഫിക്കറ്റ് പിന്നീട് നൽകണം. ജോലിക്ക് ആവശ്യമായ ശാരീരികക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രായം: 2004 ജൂലായ് രണ്ടിനും 2007 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.

പരീക്ഷ

മാത്തമാറ്റിക്‌സ്, ജനറൽ എബിലിറ്റി എന്നിവയായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. രണ്ടരമണിക്കൂർ വീതമായിരിക്കും സമയം. മാത്തമാറ്റിക്സിന് 300, ജനറൽ എബിലിറ്റിക്ക് 600 എന്നിങ്ങനെയാണ് പരമാവധി മാർക്ക്. ആകെ 900 മാർക്ക്. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും.

വിവരങ്ങൾക്ക് www.upsc.gov.in, അവസാനതീയതി: ജനുവരി 10

Content Highlights: applications are invited for officer vacancies in army

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented