കേന്ദ്ര വാണിജ്യവകുപ്പില്‍ യുവ പ്രൊഫഷണലുകള്‍


ഡോ. എസ്. രാജൂകൃഷ്ണന്‍

ഇക്കണോമിക്‌സ്, ലീഗല്‍, പബ്ലിക് പോളിസി, ഡേറ്റാ സയന്‍സ്, ജനറല്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ അഭിരുചിയുള്ളവരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക

പ്രതീകാത്മക ചിത്രം | Photo:gettyimages.in

കേന്ദ്ര വാണിജ്യവകുപ്പ് അഞ്ച് വ്യത്യസ്തമേഖലകളില്‍ യങ് പ്രൊഫഷണലുകള്‍, അസോസിയേറ്റ്‌സ്, കണ്‍സല്‍ട്ടന്റ്‌സ്, സീനിയര്‍ കണ്‍സല്‍ട്ടന്റ്‌സ് എന്നിവരെ തേടുന്നു. കയറ്റുമതി, വ്യാപാരം എന്നിവ മെച്ചപ്പെടുത്താന്‍ സഹായകരമായ രീതിയിലുള്ള ഫോറിന്‍ ട്രേഡ് പോളിസി രൂപവത്കരണം, വിദേശരാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളുടെ ഒപ്പിടല്‍, വിവിധ ഉത്പന്നങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയ, വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ഇക്കണോമിക്‌സ്, ലീഗല്‍, പബ്ലിക് പോളിസി, ഡേറ്റാ സയന്‍സ്, ജനറല്‍ മാനേജ്‌മെന്റ് എന്നീ മേഖലകളിലേക്കാണ് അഭിരുചിയും നൂതനചിന്താഗതിയും ഊര്‍ജസ്വലതയുമുള്ള യുവപ്രതിഭകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. തുടക്കത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് നിയമനം. മൂന്നുവര്‍ഷംവരെ നീട്ടാം.

യോഗ്യത: *ഇക്കണോമിക്‌സ്- ഇക്കണോമിക്‌സ് മാസ്റ്റേഴ്‌സ് (ഇന്റര്‍നാഷണല്‍ ട്രേഡ് അഭികാമ്യം) *ലോ- എല്‍എല്‍.എം. * പബ്ലിക് പോളിസി- പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് * ജനറല്‍ മാനേജ്‌മെന്റ്- മാസ്റ്റേഴ്‌സ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.)/തത്തുല്യം (ഏറ്റവും പുതിയ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്ങില്‍ മാനേജ്‌മെന്റ് കാറ്റഗറിയില്‍ 100-നകമുള്ള റാങ്ക് ലഭിച്ച സ്ഥാപനത്തില്‍നിന്ന്) * ഡേറ്റാ സയന്‍സ്- കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങിലോ മറ്റേതെങ്കിലും ബ്രാഞ്ചിലോ ബി.ടെക്. (ഏറ്റവും പുതിയ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്ങില്‍ എന്‍ജിനിയറിങ് കാറ്റഗറിയില്‍ 100-നകമുള്ള റാങ്ക് ലഭിച്ച സ്ഥാപനത്തില്‍നിന്ന്). കൂടാതെ, ഡേറ്റാ സയന്‍സിലെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം, ഡേറ്റാ സയന്‍സ്, ഡേറ്റാ അനലറ്റിക്‌സ്, കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സില്‍ മാസ്റ്റേഴ്‌സ്.

വിവരങ്ങള്‍ commerce.gov.in -ലെ വാട്‌സ് ന്യൂ ലിങ്കിലെ പ്രോഗ്രാം മാര്‍ഗനിര്‍ദേശരേഖയില്‍ ലഭിക്കും. വെബ്‌സൈറ്റിലെ 'വേക്കന്‍സീസ്' ലിങ്കില്‍ വിശദമായ വിജ്ഞാപനവും അപേക്ഷാമാതൃകയും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷാഫോം, സി.വി., സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ വിജ്ഞാപനം വന്ന് 21 ദിവസങ്ങള്‍ക്കകം (ജൂലായ് 13-നകം അപേക്ഷിക്കണം) moc_est2@nic.in എന്ന മെയില്‍ ഐ.ഡി.യില്‍ ലഭിക്കണം.

Content Highlights: applications are invited for new vacancies in ministry of commerce and industry

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented