പ്രതീകാത്മക ചിത്രം | Photo:gettyimages.in
തിരുവനന്തപുരത്തെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര് കേന്ദ്രം (ഐസിഫോസ്) വിവിധ പ്രോജക്ടുകളിലേക്ക് റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓപ്പണ്‍ ഹാര്ഡ്വെയര്, ഓപ്പണ്‍ ഐ.ഒ.ടി., ലാംഗ്വേജ് കംപ്യൂട്ടിങ്, മെഷീന് ലേണിങ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണന്‍സ്, സോഫ്റ്റ്വെയര് ഡെവലപ്മെന്റ് എന്നീ മേഖലകളിലാണ് പ്രോജക്ടുകള്‍.
*റിസര്‍ച്ച് അസോസിയേറ്റ്: കുറഞ്ഞത് മൂന്ന്-നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 35,000-45,000 രൂപ
*റിസര്‍ച്ച് അസിസ്റ്റന്റ്: കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 25,000-35,000 രൂപ
യോഗ്യത: ബി.ടെക്., എം.ടെക്., ബി.ഇ., എം.ഇ., ബി.എസ്സി., എം.എസ്സി., എം.സി.എ., എം.ബി.എ., എം.എ. യോഗ്യരായവര്‍ക്ക് ജൂലായ് ആറിന് ഐസിഫോസില്വെച്ച് നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡേറ്റയുമായി പങ്കെടുക്കാം.
ഇന്നൊവേഷന് ഫെലോഷിപ്പ്
സ്വതന്ത്ര സോഫ്റ്റ്വെയറില് നവീന ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഇന്നൊവേഷന് ഫെലോഷിപ്പ് 2022-ന് ഐസിഫോസ് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.ടെക്., എം.ടെക്., ബി.ഇ., എം.ഇ., ബി.എസ്സി., എം.എസ്സി., എം.സി.എ., എം.ബി.എ., എം.എ. ജൂലായ് എട്ടിന് ഐസിഫോസില്വെച്ച് നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡേറ്റയുമായി പങ്കെടുക്കാം. പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് ലഭിക്കും. വിവരങ്ങള്‍ക്ക്: icfoss.in | 0471 2413013, 9400225962.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..