പ്രതീകാത്മകചിത്രം
കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ആയുര്‍വേദത്തിന് വ്യക്തമായ സ്ഥാനമുണ്ട്. പഞ്ചകര്മ്മയ്ക്കും സുഖചികിത്സയ്ക്കുമായി കേരളത്തിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നത്. ധാരാളം തൊഴില്‍ സാധ്യതകളുള്ള മേഖലകൂടിയാണിത്.
കേരളത്തിന്റെ പഞ്ചകര്‍മ്മയും പാശ്ചാത്യ സുഖ ചികിത്സാ സമ്പ്രദായമായ സ്പാ മാനേജ്മെന്റും ഒരുമിച്ച് ചേരുന്ന പി.ജി ഡിപ്ലോമ കോഴ്സാണ് വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വ്വകലാശാലയുടെഏറ്റുമാനൂര് പ്രാദേശിക ക്യാമ്പസില്‍ 2019 മുതലാണ് കോഴ്സ് ആരംഭിച്ചത്. പി.ജി ഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്മെന്റിന്റെ നാലാമത് ബാച്ചിലേയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സ്വദേശത്തും വിദേശത്തും അനന്തമായ തൊഴില്‍ സാധ്യതകളാണ് സ്പാ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. സ്പാ മാനേജ്മെന്റ്, സ്പാ ഡിസൈന്‍, സ്പാ മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രാവീണ്യം നേടുന്നതിന് ഈ കോഴ്സ് സഹായിക്കും. ഇന്‍ഡസ്ട്രിയല്‍ പ്രൊജക്ട് വര്‍ക്കിന് ഏറെ പ്രാധാന്യം നല്കി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ കോഴ്സില്‍ ആയുര്‍വേദത്തിലെ ആരോഗ്യസംരക്ഷണ രീതികളും പാശ്ചാത്യ ആരോഗ്യ സംരക്ഷണ സങ്കേതങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.
പി. ജി. ഡിപ്ലോമ ഇന്‍ വെന്നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ് പൂര്‍ണ്ണമായും ഒരു പ്രൊഫഷണല്‍ മാനേജ്മെന്റ് കോഴ്സാണ്. ഈ കോഴ്സ് പഠിച്ചിറങ്ങിയവര്‍ക്കെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റും ലഭിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്വകലാശാലയക്ക് കീഴില്‍ ആരോഗ്യ ടൂറിസത്തെ മുന്‍നിര്‍ത്തിയുളള തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കുന്നത്.
സ്പാ മാനേജ്മെന്റുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകര്‍ഷണം. സ്പാ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസൈന്‍, സ്പാ ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്മെന്റ്, ഇന്റഗ്രേഷന്‍ ഓഫ് വെല്‍നസ് ടൂള്‍സ്, വെല്‍നസ് ടൂറിസം, മെഡിക്കല്‍ ടൂറിസം എന്നിവയാണ് ഈ കോഴ്സില്‍ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകള്‍ ദൈര്‍ഘ്യമുളള കോഴ്സിലെ ആദ്യ സെമസ്റ്റര്‍ തിയറി പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഉണ്ടായിരിക്കും.
യോഗ്യത
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും ബി.എ.എം.എസ് ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗണ്‍സില്‍/ബോര്‍ഡില്‍ നിന്നും സ്ഥിരം രജിസ്ട്രേഷനുംനേടിയവര്ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി35വയസ്സ്. ബിരുദ തലത്തില്‍ നേടിയ മാര്‍ക്ക്,ഗ്രൂപ്പ് ഡിസ്കഷന്,ഫിസിക്കല്‍ ഫിറ്റ്നസ്,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
തൊഴില്‍ സാധ്യതകള്‍
സ്പാ മാനേജര്‍, സ്പാ കണ്‍സള്‍ട്ടന്റ്, സ്പാ ഡയറക്ടര്‍, വെല്‍നസ് കണ്‍സള്‍ട്ടന്റ്, വെല്‍നസ് കോച്ച്
അവസാന തീയതി
ഏപ്രില്‍ 22ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം.പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദര്‍ശിക്കുക.ഫോണ്‍: 0481-2536557
Content Highlights: application invites for PG diploma in wellness and spa management
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..