Mathrubhumi Archives
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എക്സാമിനേഷന് 2022-ന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂനിയര്‍ ടൈം സ്കെയിലില്‍ ഇക്കണോമിക് സര്‍വീസില്‍ 24 ഒഴിവും സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ 29 ഒഴിവുമുണ്ട്.
യോഗ്യത: ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തര ബിരുദം വേണം. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്ക് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ഉള്‍പ്പെട്ട അംഗീകൃത സര്‍വകലാശാലാ ബിരുദമോ ഇതേ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമോ വേണം. യോഗ്യതാപരീക്ഷ എഴുതിയവര്‍ക്കും എഴുതാന്‍ തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായം: 21-29. 1992 ഓഗസ്റ്റ് രണ്ടിനും 2001 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിവരങ്ങള്‍ക്ക്: www.upsc.gov.in അവസാന തീയതി: ഏപ്രില്‍ 26.
Content Highlights: application invites for Indian Statistical Service Examination, 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..