കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്; 687 ഒഴിവുകള്‍ 


എം.ബി.ബി.എസ്. ഫൈനലിന്റെ എഴുത്തുപരീക്ഷയും പ്രാക്ടിക്കലും പാസായിരിക്കണം. ഫൈനല്‍ എം.ബി.ബി.എസ്. പരീക്ഷകള്‍ എഴുതാന്‍ കാത്തിരിക്കുന്നവര്‍ക്കും എഴുതിക്കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. 

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന്‍ 2022-ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 687 ഒഴിവുകളാണ് നിലവിലുള്ളത്. ജൂലായ് 17-നായിരിക്കും പരീക്ഷ.

ഒഴിവുകള്‍

കാറ്റഗറി-I: മെഡിക്കല്‍ ഓഫീസേഴ്‌സ് ഗ്രേഡ് ഇന്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസേഴ്‌സ് സബ് കേഡര്‍, സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്- 314
കാറ്റഗറി-II: അസിസ്റ്റന്റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ)-300, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍)-3, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ്-II (ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍)-70

യോഗ്യത

എം.ബി.ബി.എസ്. ഫൈനലിന്റെ എഴുത്തുപരീക്ഷയും പ്രാക്ടിക്കലും പാസായിരിക്കണം. ഫൈനല്‍ എം.ബി.ബി.എസ്. പരീക്ഷകള്‍ എഴുതാന്‍ കാത്തിരിക്കുന്നവര്‍ക്കും എഴുതിക്കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്‌സാമിനേഷന്‍ എഴുതാമെങ്കിലും പാസായതിന്റെ രേഖകള്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം.

പ്രായപരിധി

മെഡിക്കല്‍ ഓഫീസേഴ്‌സ് ഗ്രേഡ് ഇന്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസേഴ്‌സ് സബ് കേഡറില്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) 35 വയസ്സും മറ്റു തസ്തികകളില്‍ 31 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. 2022 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിവരങ്ങള്‍ക്ക്: www.upsc.gov.in


അവസാന തീയതി: ഏപ്രില്‍ 26

Content Highlights: application invites for combined medical services examination 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented