Ian Goodfellow
ഒരു വര്‍ഷം എട്ട് കോടിയോളം രൂപ ശമ്പളമായി കിട്ടുന്ന ഒരു ജോലി ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും വേണ്ടെന്നുവെക്കുമോ? അതും ആപ്പിള്‍ പോലൊരു വമ്പന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നതെങ്കില്‍. ഇല്ല അല്ലേ, എന്നാല്‍ ഇയാന്‍ ഗുഡ് ഫെലോ രാജിവെയ്ക്കും. വര്‍ക്ക് ഫ്രം ഹോം മതിയാക്കി ഓഫീസിലേക്ക് തിരിച്ചെത്താനായി ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാഞ്ഞ് ആപ്പിളില്‍നിന്ന് രാജിവെച്ച കക്ഷിയാണ് ഇയാന്‍ ഗുഡ്‌ഫെലോ.
ആള് പക്ഷേ ചില്ലറക്കാരനല്ല കേട്ടോ. ലോകത്തിലെ അറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകരിലൊരാളാണ് ഇയാന്‍ ഗുഡ്‌ഫെലോ. 2016-ല്‍ ടെസ്‌ലയുടെ മെഷീന്‍ ലേണിങ് കമ്പനിയായ Open AI യില്‍ ജോലിചെയ്യുമ്പോള്‍ എട്ട് ലക്ഷം യു.എസ് ഡോളറായിരുന്നു ഇയാന്റെ പ്രതിവര്‍ഷ ശമ്പളം. അവിടെ നിന്ന് ഗൂഗിളിലെത്തിയ ഇയാന്‍ 2019-ലാണ് ആപ്പിളില്‍ ജോലിക്കെത്തുന്നത്. ആപ്പിളില്‍നിന്ന് ഇയാന് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് കൃത്യമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇക്കാലയളവില്‍ അത് എന്തായാലും പത്ത് ലക്ഷം ഡോളറില്‍ കുറയില്ലെന്നാണ് വിലയിരുത്തല്‍ .അതായത് ഏഴരക്കോടിയിലധികം (7,73,53,550.00) ഇന്ത്യന്‍ രൂപ !
കോവിഡ് മഹാമാരിക്ക് ശേഷം ജീവനക്കാരോട് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടതാണ് മെഷീന്‍ ലേണിംഗ് ഡയറക്ടറായിരുന്ന ഇയാനെ പ്രകോപിതനാക്കിയത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഏറ്റവും ഫ്‌ളക്‌സിബളെന്നാണ് ഇയാന്റെ വാദം
ഘട്ടം ഘട്ടമായി ജീവനക്കാരെ തിരികെ വിളിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 11 മുതല്‍ ആഴ്ചയിലൊരു ദിവസം ഓഫീസിലെത്താന്‍ ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നു. മെയ് രണ്ട് മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസവും മെയ് 23 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലെത്താനുമായിരുന്നു നിര്‍ദേശം. 'ഏറ്റവും ഫ്‌ളക്‌സിബിളായിരിക്കുക എന്നതാണ് ഏറ്റവും നല്ല പോളിസി എന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നാണ് ഇയാന്‍ തന്റെ ടീമിനയച്ച സന്ദേശത്തില്‍ പറഞ്ഞത്.
Content Highlights: Apple engineer who quit due to work from office rule was earning at least Rs 6 crore per annum
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..