പ്ലസ് ടു, ഡിഗ്രി പാസായവരാണോ? എയര്‍പോര്‍ട്സ് അതോറിറ്റിയില്‍ ജൂനിയര്‍/ സീനിയര്‍ അസിസ്റ്റന്റ് ഒഴിവുകൾ


പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

മിനിരത്‌ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍/ സീനിയര്‍ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉള്‍പ്പെടെയുള്ള സതേണ്‍ മേഖലയിലാണ് ഒഴിവുകള്‍. ഫയര്‍ സര്‍വീസ്, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ജൂനിയര്‍ അസിസ്റ്റന്റിന്റെ 142 ഒഴിവും അക്കൗണ്ട്സ്, ഒഫീഷ്യല്‍ ലാംഗ്വേജ് വിഭാഗങ്ങളിലായി സീനിയര്‍ അസിസ്റ്റന്റിന്റെ 14 ഒഴിവുമാണുള്ളത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് കൊച്ചിയും കേന്ദ്രമാണ്.

ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍): ഒഴിവ്-132. യോഗ്യത-പത്താംക്ലാസ് വിജയവും മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നിവയിലൊന്നില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ത്രിവത്സര റെഗുലര്‍ ഡിപ്ലോമയും. അല്ലെങ്കില്‍ റെഗുലറായി നേടിയ, 50 ശതമാനം മാര്‍ക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം. ഹെവി മോട്ടോര്‍ ഡ്രൈവിങ് ലൈസെന്‍സോ കുറഞ്ഞത് ഒരുവര്‍ഷംമുന്‍പ് നേടിയ മീഡിയം ഹെവി വെഹിക്കിള്‍ ലൈസെന്‍സോ കുറഞ്ഞത് രണ്ടുവര്‍ഷംമുന്‍പ് നേടിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസെന്‍സോ ഉണ്ടായിരിക്കണം (ശാരീരികയോഗ്യത സംബന്ധമായ വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).

ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്): ഒഴിവ്-10. യോഗ്യത-ബിരുദവും മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/ 25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും ഉണ്ടായിരിക്കണം.

സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ഒഴിവ്-13. യോഗ്യത-ബിരുദവും (ബി.കോം.കാര്‍ക്ക് മുന്‍ഗണന) 3-6 മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ട്രെയിനിങ് കോഴ്സും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും.

സീനിയര്‍ അസിസ്റ്റന്റ് (ഒഫീഷ്യല്‍ ലാംഗ്വേജ്): ഒഴിവ്-1. യോഗ്യത-ഹിന്ദി, ഇംഗ്ലീഷ് എന്നിവ പ്രധാന വിഷയമോ നിര്‍ബന്ധിത വിഷയമോ മാധ്യമമായോ ആയി ബിരുദവും ബിരുദാനന്തരബിരുദവും നേടിയവര്‍. ഹിന്ദി ടൈപ്പിങ് അറിയാവുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം.

പ്രായം: 28.08.2022-ന് 18-30 വയസ്സ്. ഉയര്‍ന്ന് പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷം, ഒ.ബി.സി.-എന്‍.സി.എല്‍. വിഭാഗത്തിന് എട്ടുവര്‍ഷം) ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവും ഉണ്ടായിരിക്കും.

ശമ്പളം: ജൂനിയര്‍ അസിസ്റ്റന്റിന് 31,000-92,000 രൂപയും സീനിയര്‍ അസിസ്റ്റന്റിന് 36,000-1,10,000 രൂപയും.
അപേക്ഷാഫീസ്: 1000 രൂപയാണ് ഫീസ്. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അപ്രന്റിസ്ഷിപ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കും ഫീസ് ആവശ്യമില്ല. എല്ലാ വിഭാഗക്കാരും കോവിഡുമായി ബന്ധപ്പെട്ട ശുചിത്വനടപടികള്‍ക്ക് 90 രൂപ അടയ്ക്കണം. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.aai.aero എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സെപ്റ്റംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.


Content Highlights: AAI Assistant Recruitment 2022,Airports Authority of India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented