എയ്‌ഡഡ് കോളേജിൽ ആദ്യം അധ്യാപക നിയമനം,പിന്നെ അനുമതിക്ക് അപേക്ഷ: ശമ്പള ബാധ്യത സർക്കാരിനില്ല-ഹൈക്കോടതി


കേരള ഹൈക്കോടതി

കൊച്ചി: എയ്‌ഡഡ് കോളേജിൽ അധ്യാപകതസ്തിക സർക്കാർ സൃഷ്ടിച്ചാൽ മാത്രമേ സ്ഥിരനിയമനം നടത്താനാകൂവെന്ന് ഹൈക്കോടതി. സർക്കാർ അനുമതി നൽകുന്നതിനുമുമ്പ് അധ്യാപകനിയമനം നടത്തിയാൽ ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിനില്ലെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

കൊച്ചിൻ കോളേജിലെ ഹിന്ദി, മലയാളം വിഭാഗങ്ങളിലെ അസി. പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറുമടക്കം നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കൊച്ചിൻ കോളേജിൽ പുതിയ രണ്ടു കോഴ്‌സുകൾ അനുവദിച്ചതിനെത്തുടർന്ന് ഹിന്ദി, മലയാളം വകുപ്പുകളിൽ സെലക്‌ഷൻ കമ്മിറ്റിക്ക് രൂപംനൽകി 2018 ജനുവരിയിൽ രണ്ട് അധ്യാപകരെ നിയമിച്ചിരുന്നു. ഈ നിയമനത്തിന് അംഗീകാരംതേടി എം.ജി. സർവകലാശാലയിൽ അപേക്ഷയും നൽകി. എന്നാൽ, തസ്തികകൾക്ക് സർക്കാർ അനുമതി നൽകിയത് 2020 ഒക്ടോബർ 30-നായിരുന്നു.

അതിനാൽ, 2020 ഒക്ടോബർ 30 മുതലേ നിയമനത്തിന് അംഗീകാരം നൽകാൻ കഴിയൂവെന്ന് സർവകലാശാല കോളേജ് അധികൃതരെ അറിയിച്ചു. ഇതിനെതിരേ നിയമനം ലഭിച്ച അധ്യാപകർ നൽകിയ ഹർജിയിൽ അനുമതിയുടെ കാര്യം പുനഃപരിശോധിക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചു. ഇത്‌ ചോദ്യംചെയ്താണ് സർക്കാർ അപ്പീൽ നൽകിയത്.

കോളേജിൽ പുതിയ കോഴ്‌സുകൾ അനുവദിച്ച തീയതിമുതലുള്ള അധികജോലിഭാരം കണക്കിലെടുത്ത് തസ്തികയ്ക്ക് അംഗീകാരം നൽകണമെന്നായിരുന്നു അധ്യാപകരുടെ വാദം. ഈ വാദം തള്ളിയ ഡിവിഷൻ ബെഞ്ച് അനുമതിയില്ലാത്ത തസ്തികയിൽ നിയമനം നടത്തിയാൽ അംഗീകാരം നൽകാൻ സർവകലാശാലയ്ക്കോ ശമ്പളം നൽകാൻ സർക്കാരിനോ ബാധ്യതയില്ലെന്ന് വ്യക്തമാക്കി.

എന്നാൽ, തസ്തികയ്ക്ക് അനുമതി നൽകുന്നതുവരെയുള്ള കാലയളവിൽ ഗസ്റ്റ് ലക്‌ചററുടെ ആനുകൂല്യങ്ങൾക്കായുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിൽ പരിഗണിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Content Highlights: Aided colleges cannot make permanent appointments prior to government approval


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented