Mathrubhumi Archives
പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ പുണെയിലുള്ള പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ഡിഫെന്‍സ് എസ്റ്റേറ്റ്‌സില്‍ 97 അവസരം. തപാല്‍ വഴി അപേക്ഷിക്കണം.
ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍: ഒഴിവ് 7: കാറ്റഗറി: ജനറല്‍5, ഇ.ഡബ്ലൂ.എസ്.2. യോഗ്യത: ഹിന്ദി/ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഈ വിഷയങ്ങളിലേതെങ്കിലുമൊന്ന് കംപല്‍സറി/ഇലക്ടീവായി ബിരുദതലത്തില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബിരുദതലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി കംപല്‍സറി/ഇലക്ടീവായിപഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദിയില്‍ ബിരുദം. ഇംഗ്ലീഷ് കംപല്‍സറി/ഇലക്ടീവായി പഠിച്ചിരിക്കണം. തര്‍ജമയില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് വേണം. പ്രായം: 18 - 30 വയസ്സ്. 15.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
സബ് ഡിവിഷണല്‍ ഓഫീസര്‍ ഗ്രേഡ് II: ഒഴിവ്89: കാറ്റഗറി: ജനറല്‍ 36, ഒ.ബി.സി.23, എസ്.സി.10, എസ്.ടി.4, ഇ.ഡബ്ലൂ.എസ്.16, വിമുക്തഭടന്മാര്‍9. യോഗ്യത: മെട്രിക്കുലേഷന്‍ പാസായിരിക്കണം. സര്‍വേയിങ് ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ് (സിവില്‍) ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 18- 27 വയസ്സ്. 15.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
ഹിന്ദി ടൈപ്പിസ്റ്റ്: ഒഴിവ്1: കാറ്റഗറി: ഇ.ഡബ്ലൂ.എസ്.1. യോഗ്യത: മെട്രിക്കുലേഷന്‍ പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം. ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 25 വാക്ക് വേഗമുണ്ടായിരിക്കണം. പ്രായം: 18 -27 വയസ്സ്.
15.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.dgde.gov.in, www. pune.cantt.gov.in എന്നീ വെബ്‌സൈറ്റുകള്‍ കാണുക. അപേക്ഷാഫീസ് - 200 രൂപയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കാം.
അപേക്ഷ പൂരിപ്പിച്ച് 'Principal Director, Defence Estates, Southern Command, Near ECHS Polyclinic, Kondhwa Road, Pune (Maharasthra) 411040 എന്ന വിലാസത്തലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം - www.dgde.gov.in
Content Highlights: 97 Opportunity at Defense Estate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..