ഉദ്യോഗാർഥികളെത്തേടി വൻകിട കമ്പനികൾ; എംപ്ലോയബിലിറ്റി സെന്റർ വഴി ഒരുവർഷത്തിനിടെ 9585 പേർക്ക് ജോലി


അപർണാ രാജ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

കോഴിക്കോട്: വൻകിട കമ്പനികൾ ജോലിനൽകാൻ സന്നദ്ധരായെത്തിയതോടെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററുകളിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. വിവിധ ജില്ലകളിലായി 2021-22 വർഷത്തിൽ 81,763 പേരാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. 9585 പേർക്ക് ജോലിലഭിച്ചു. 883 കമ്പനികളാണ് പങ്കെടുത്തത്.

ഐ.ടി. കമ്പനികളായ വിപ്രോ, റൈറ്റർ ഇൻഫർമേഷൻ, കൊഗ്‌നിസന്റ് തുടങ്ങിയവയാണ് പ്രധാനമായും പങ്കെടുത്തത്. കോഴിക്കോട്ട് നടത്തിയ തൊഴിൽമേളയിൽ 25 പേരെ വിവിധ ഐ.ടി. കമ്പനികൾ ആദ്യഘട്ട അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തു.കോവിഡ് വ്യാപനത്തിനുശേഷം എംപ്ലോയബിലിറ്റി സെന്ററുകൾ വഴി ജോലി തേടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഐ.ടി.ക്കു പുറമേ ഇൻഷുറൻസ്, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം, മാർക്കറ്റിങ് ആൻഡ് സെയിൽസ്, എൻജിനിയറിങ്, ഭക്ഷണവിതരണ കമ്പനികൾ, ടെക്‌സ്റ്റൈൽസ്, ജൂവലറികൾ തുടങ്ങി വിവിധമേഖലകളിലുള്ളവർ ജോലിനൽകാൻ സന്നദ്ധരായെത്തുന്നുണ്ട്.

2015 മുതൽ 2022 വരെ 86,765 പേർക്ക് എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിൽ ലഭിച്ചു. സെന്ററിൽ 250 രൂപ അടച്ചും നേരിട്ട് നടക്കുന്ന രജിസ്‌ട്രേഷനിലൂടെയും തൊഴിൽ മേളകളിൽ പങ്കെടുക്കാം. സെന്ററുകളിൽ രജിസ്റ്റർചെയ്താൽ ജോലിഒഴിവുകളെക്കുറിച്ച് നേരത്തേ വിവരംലഭിക്കും. കരിയർ ഗൈഡൻസ് ക്ലാസും കംപ്യൂട്ടർ പരിശീലനവും ലഭിക്കും.

ലക്ഷ്യമിടുന്നത് കൂടുതൽ തൊഴിലവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്ററുകൾ വന്നതോടെ സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ച് യുവജനങ്ങൾക്കിടയിൽ കൂടുതൽ ബോധവത്കരണം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മെഗാ തൊഴിൽമേളകൾ സംഘടിപ്പിച്ച് കൂടുതൽപേർക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്.

-പി.കെ. മോഹൻദാസ്. ജോയന്റ്‌ ഡയറക്ടർ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്.

Content Highlights: emploayability centre, jobs, kozhikode news, latest news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented