പ്രതീകാത്മക ചിത്രം | Photo: gettyimages.in
ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ഐ.ഡി.ബി.ഐ.) എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 920 ഒഴിവാണ് നിലവിലുള്ളത്.
യോഗ്യത: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ/ തത്തുല്യ ഗ്രേഡോടെ നേടിയ അംഗീകൃത സര്‍വകലാശാലാ ബിരുദമോ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി.
പ്രായം: 20 വയസ്സ് തികഞ്ഞിരിക്കണം. 25 വയസ്സ് കവിയാന്‍ പാടില്ല. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.idbibank.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18.
Content Highlights: 920 Executive vacancies in IDBI Bank
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..