പ്രതീകാത്മക ചിത്രം | Screengrab:www.fci.gov.in
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവ്. 87 അസിസ്റ്റന്റ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്. വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം.
അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) - 30:
യോഗ്യത: ബിരുദാനന്തരബിരുദം/നിയമബിരുദം/നിയമത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ./എ.ഐ.സി.ഡബ്ല്യു.എ./എ.സി.എസ്. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.
പ്രായപരിധി: 30 വയസ്സ്.
അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) - 27:
യോഗ്യത: ബി.എസ്സി. അഗ്രികൾച്ചർ/ബി.ടെക്/ബി.ഇ. (ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/ഫുഡ് പ്രൊസസ് എൻജിനീയറിങ്/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോകെമിക്കൽ എൻജിനീയറിങ്/അഗ്രികൾച്ചറൽ ബയോടെക്നോളജി. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.
പ്രായപരിധി: 28 വയസ്സ്.
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) - 22:
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലോ അസോസിയേറ്റ് മെമ്പർഷിപ്പ്.
പ്രായപരിധി: 28 വയസ്സ്.
അസിസ്റ്റന്റ് ജനറൽ മാനേജർ (ലോ) - 8:
യോഗ്യത: നിയമബിരുദം, സിവിൽകാര്യങ്ങളിൽ അഞ്ചുവർഷം അഭിഭാഷകനായി ജോലിചെയ്ത പരിചയം.
പ്രായപരിധി: 33 വയസ്സ്.
മെഡിക്കൽ ഓഫീസർ- 2:
യോഗ്യത: എം.ബി.ബി.എസ്., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്.
വിശദവിവരങ്ങൾ www.fci.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഒരാൾക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഓൺലൈൻ എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. അവസാന തീയതി: മാർച്ച് 31.
Content Highlights: 89 vacancies in Food Corporation Of India, Apply now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..