പ്രതീകാത്മക ചിത്രം | Photo: AP| Mathrubhumi archives
ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലുമായി 85 ഒഴിവ്. ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികയിലാണ് അവസരം. തപാലില്‍ അതത് സ്റ്റേഷന്‍/യൂണിറ്റിലേക്കാണ് അപേക്ഷ അയക്കേണ്ടത്.
തസ്തിക, യോഗ്യത എന്ന ക്രമത്തില്‍.
സൂപ്രണ്ട് (സ്റ്റോര്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക് ടൈപ്പിങ് വേഗവും ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
ഹിന്ദി ടൈപ്പിസ്റ്റ്: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക് ടൈപ്പിങ് വേഗം.
സ്റ്റോര്‍ കീപ്പര്‍: പന്ത്രണ്ടാംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.
സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്): മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ലൈറ്റ് ആന്‍ഡ് ഹെവി ഡ്രൈവിങ് ലൈസെന്‍സ് ഉണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
കുക്ക് (ഓര്‍ഡിനറി ഗ്രേഡ്): മെട്രിക്കുലേഷനും കാറ്ററിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പെയിന്റര്‍ (സ്‌കില്‍ഡ്): പത്താംക്ലാസ് പാസായിരിക്കണം. പെയിന്റര്‍ ട്രേഡില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ വിമുക്തഭടനായിരിക്കണം.
കാര്‍പെന്റര്‍ (സ്‌കില്‍ഡ്): പത്താംക്ലാസ് പാസായിരിക്കണം. കാര്‍പെന്റര്‍ ട്രേഡില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ വിമുക്തഭടനായിരിക്കണം.
ഹൗസ് കീപ്പിങ് സ്റ്റാഫ്: മെട്രിക്കുലേഷന്‍ പാസ് അല്ലെങ്കില്‍ തത്തുല്യം.
മെസ് സ്റ്റാഫ്: മെട്രിക്കുലേഷന്‍ പാസ് അല്ലെങ്കില്‍ തത്തുല്യം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: മെട്രിക്കുലേഷന്‍ പാസ് അല്ലെങ്കില്‍ തത്തുല്യം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം: 18-25 വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലുടെയും സ്‌കില്‍/ഫിസിക്കല്‍/പ്രാക്ടിക്കല്‍ ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. ഓരോ തസ്തികയ്ക്കും യോഗ്യതയുമായി ബന്ധപ്പെട്ട സിലബസിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട യൂണിറ്റ്/സ്റ്റേഷനിലേക്ക് തപാലില്‍ അപേക്ഷ അയക്കണം.
അപേക്ഷയോടൊപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ബന്ധപ്പെട്ട രേഖകളും ഉണ്ടായിരിക്കണം. കവറില്‍ 10 രൂപയുടെ സ്റ്റാംപ് പതിച്ചിരിക്കണം. കൂടാതെ Application for the Post of ............. And Category എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24.

Content Highlights: 85 Civilian vacancies in Indian Air force, career
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..