Photo; gettyimages.in
തമിഴ്നാട്ടിലെ നീലഗിരിയിൽ വെല്ലിങ്ടണിൽ പ്രവർത്തിക്കുന്ന ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്.
തസ്തിക, ഒഴിവ്, സംവരണം, പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ.
സ്റ്റെനോഗ്രാഫർ ഗ്രേഡ് II 4 (ജനറൽ-3, ഒ.ബി.സി-1): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 25500-81100 രൂപ
എൽ.ഡി.ക്ലാർക്ക്-10 (ജനറൽ-4, ഒ.ബി.സി.-4, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 19900-63200 രൂപ
സിവിലിയൻ മോട്ടോർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്)-7 (ജനറൽ-4, ഒ.ബി.സി.-3): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 19900-63200 രൂപ
സുഖാനി-1 (ജനറൽ): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 19900-63200 രൂപ
കാർപ്പെന്റർ-1 (ഒ.ബി.സി.): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 19900-63200 രൂപ
മൾട്ടി ടാസ്കിങ് സ്റ്റാഫ്-60 (ജനറൽ-25, ഒ.ബി.സി.-21, എസ്.ടി.-2, എസ്.സി.-7 ഇ.ഡബ്ല്യു.എസ്.-5): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 18000-56900 രൂപ
സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ബാധകമാണ്.
വിശദവിവരങ്ങൾക്ക് www.dssc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.
Content Highlights: 83 job vacancies at Defence Service college
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..