
പ്രതീകാത്മക ചിത്രം | Photo: indianarmy.nic.in
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ വിവിധ തസ്തികകളില്‍ അവസരം. തപാലിലൂടെ അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍.
ലൈബ്രേറിയന്‍ ഗ്രേഡ് III-1 (ജനറല്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം. ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം: 21-30 വയസ്സ്.
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്-5 : പന്ത്രണ്ടാം ക്ലാസും ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക് ടൈപ്പിങ് വേഗവും: 18-25 വയസ്സ്.
സി.എം.ഡി. (ഓര്‍ഡിനറി ഗ്രേഡ്)-8: മെട്രിക്കുലേഷനും ഹെവി ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും: 18-27 വയസ്സ്.
കുക്ക്-10: മെട്രിക്കുലേഷനും ഇന്ത്യന്‍ കുക്കിങ് പരിജ്ഞാനവും: 18-25 വയസ്സ്.
പെയിന്റര്‍-1: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അംഗീകൃത സ്ഥാപനത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റും: 18-27 വയസ്സ്.
ഗ്രൗണ്ട്സ്മാന്‍-8: മെട്രിക്കുലേഷനും ഗ്രൗണ്ട്സ്മാന്‍ ഡ്യൂട്ടിയിലെ അറിവും: 18-25 വയസ്സ്.
ഫാറ്റിഗുമാന്‍-5: മെട്രിക്കുലേഷനും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും: 18-25 വയസ്സ്.
ടെയ്ലര്‍-1: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ സര്‍ട്ടിഫിക്കറ്റും: 18-27 വയസ്സ്.
മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ്-18: മെട്രിക്കുലേഷനും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും: 18-25 വയസ്സ്.
മസാല്‍ച്ചി-2: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അറിവും. 18-25 വയസ്സ്.
മെസ് വെയ്റ്റര്‍-1: മെട്രിക്കുലേഷനും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും: 18-25 വയസ്സ്.
കേഡറ്റ് ഓര്‍ഡര്‍ലി-13: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അറിവും: 18-27 വയസ്സ്.
ധോബി-3: മെട്രിക്കുലേഷനും മിലിറ്ററി/സിവിലിയന്‍ എന്നിവരുടെ വസ്ത്രങ്ങള്‍ വൃത്തിയായി അലക്കാനുള്ള അറിവും: 18-25 വയസ്സ്.
ഗ്രൂം-1 (ജനറല്‍ (വിമുക്തഭടന്മാര്‍)-1): മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാനവും.
അപേക്ഷിക്കേണ്ട വിധം: വെള്ള പേപ്പറില്‍ അപേക്ഷ ടൈപ്പ് ചെയ്താണ് അയയ്‌ക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 5.
Content Highlights: 77 job vacancies at chennai Officers training academy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..