Representative image
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സിഡാക്) വിവിധ കേന്ദ്രങ്ങളിലെ പ്രോജക്ട് സ്റ്റാഫിന്റെ 650 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നോയ്ഡ, പുണെ, ജമ്മു, പട്‌ന, സില്‍ച്ചാര്‍ എന്നിവിടങ്ങളിലാണ് അവസരം. വിവിധ വിഷയങ്ങളില്‍ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും കരാര്‍.
സിഡാക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഓഫീസറുടെ 12 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, പട്‌ന, സില്‍ച്ചാര്‍, നോയ്ഡ, ചെന്നൈ എന്നീ കേന്ദ്രങ്ങളിലാണ് അവസരം. ഒഴിവുകള്‍: അഡ്മിന്‍ ഓഫീസര്‍2, ഫിനാന്‍സ് ഓഫീസര്‍3, എച്ച്.ആര്‍./ ലീഗല്‍ ഓഫീസര്‍1, ജോയിന്റ് ഡയറക്ടര്‍ (ഫിനാന്‍സ്)1, പര്‍ച്ചേസ് ഓഫീസര്‍1, സീനിയര്‍ അഡ്മിന്‍ ഓഫീസര്‍1, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍2, ടെക്‌നിക്കല്‍ ഓഫീസര്‍1.
ഒഴിവുകള്‍: പ്രോജക്ട് അസോസിയേറ്റ്50, പ്രോജക്ട് എന്‍ജിനീയര്‍400, പ്രോജക്ട് മാനേജര്‍/ പ്രോഗ്രാം മാനേജര്‍/ പ്രോഗ്രാം ഡെലിവറി മാനേജര്‍/ നോളജ് പാര്‍ട്ണര്‍50, സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍/ മൊഡ്യൂള്‍ ലീഡ്/ പ്രോജക്ട് ലീഡ് 150.
യോഗ്യത: ബി.ഇ./ ബി.ടെക്/ തത്തുല്യം. അല്ലെങ്കില്‍ എം.ഇ./ എം.ടെക്./ തത്തുല്യം. അല്ലെങ്കില്‍ സയന്‍സ്/ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം/ തത്തുല്യം. അല്ലെങ്കില്‍. പിഎച്ച്.ഡി. (വിഷയങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക).
പ്രവൃത്തിപരിചയം: പ്രോജക്ട് അസോസിയേറ്റിന് പ്രവൃത്തിപരിചയം ആവശ്യമില്ല. പ്രോജക്ട് എന്‍ജിനീയര്‍ക്ക് 04 വര്‍ഷത്തെയും പ്രോജക്ട് മാനേജര്‍/ പ്രോഗ്രാം മാനേജര്‍/ പ്രോഗ്രാം ഡെലിവറി മാനേജര്‍/ നോളജ് പാര്‍ട്ണര്‍ക്ക് 915 വര്‍ഷത്തെയും സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍/ മൊഡ്യൂള്‍ ലീഡ്/ പ്രോജക്ട് ലീഡിന് 37 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: പ്രോജക്ട് അസോസിയേറ്റിന് 30 വയസ്സും പ്രോജക്ട് എന്‍ജിനീയര്‍ക്ക് 35 വയസ്സും മറ്റ് തസ്തികകളില്‍ 56 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 20.
വിശദവിവരങ്ങള്‍ www.cdac.in എന്ന വെബ്‌സൈറ്റില്‍. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 26.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..