Representative image
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) സയന്റിസ്റ്റ്-ബി തസ്തികയിലെ 630 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഡി.ആർ.ഡി.ഒ-579, ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി-8, ഏറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി-43 എന്നിങ്ങനെയാണ് ഒഴിവുകൾ. എൻജിനിയറിങ് ബിരുദധാരികൾക്കും സയൻസ് ബിരുദാനന്തര ബിരുദധാരികൾക്കുമാണ് അവസരം. ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
വിഷയങ്ങൾ
ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ്/ മെറ്റലർജിക്കൽ എൻജിനിയറിങ്, ഫിസിക്‌സ്, കെമിസ്ട്രി, കെമിക്കൽ എൻജിനിയറിങ്, ഏറോനോട്ടിക്കൽ എൻജിനിയറിങ്, മാത്തമാറ്റിക്‌സ്, സിവിൽ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, മെറ്റീരിയൽ സയൻസ്, നേവൽ ആർക്കിടെക്ചർ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്, അറ്റ്‌മോസ്ഫറിക് സയൻസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി.
തിരഞ്ഞെടുപ്പ്
ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് എന്നിവയിലേക്ക് ഗേറ്റ് സ്കോർ, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. മറ്റു വിഷയങ്ങളിലേക്ക് ഗേറ്റ് സ്കോറും അഭിമുഖത്തിലെ പ്രകടനവുമായിരിക്കും പരിഗണിക്കുക.
പ്രായപരിധി: ഡി.ആർ.ഡി.ഒ.യിലെ ഒഴിവുകളിലേക്ക് 28 വയസ്സും ഡി.എസ്.ടി.യിലെ ഒഴിവുകളിലേക്ക് 35 വയസ്സും എ.ഡി.എ.യിലെ ഒഴിവുകളിലേക്ക് 30 വയസ്സുമാണ് ഉയർന്ന പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ആരംഭിക്കുന്ന അന്നു മുതൽ 21 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.rac.gov.in
Content Highlights: 630 vacancies in DRDO
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..