കേന്ദ്ര സര്‍വകലാശാലകളില്‍ 6000-ത്തോളം അധ്യാപക ഒഴിവുകൾ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി


കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ 6,688 അധ്യാപക ഒഴിവുകളും 12,323-ഓളം അനധ്യാപക ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

രമേഷ് പൊഖ്രിയാൽ | Photo: PTI| Mathrubhumi 

ന്യൂഡല്‍ഹി: രാജ്യത്തെ 42 കേന്ദ്ര സര്‍വകലാശാലകളിലായി 6,210 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ്കിടക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ 196 എണ്ണവും മൂന്ന് സംസ്‌കൃത സര്‍വകലാശാലകളിലായുള്ള 21 ഒഴിവുകളും ഇതില്‍പ്പെടുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.

അധ്യാപക തസ്തികകള്‍ക്ക് പുറമേ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും കോളേജുകളിലുമായി 12,437-ല്‍പ്പരം അനധ്യാപക ഒഴിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തസ്തികകളിലെ നിയമനത്തിനായുള്ള നടപടികള്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ 6,688 അധ്യാപക ഒഴിവുകളും 12,323-ഓളം അനധ്യാപക ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Content Highlights: 6000 teaching posts are vacant in Central universities says education minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented