പട്ടിക വിഭാഗത്തില്‍പ്പെട്ട 500 യുവജനങ്ങളെ അപ്രന്റീസ് എന്‍ജിനീയര്‍മാരായി നിയമിക്കും, ഉത്തരവിറങ്ങി


35 വയസ് പൂര്‍ത്തിയാകാത്ത, സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദം, ഡിപ്ലോമ, ഐ ടി ഐ  യോഗ്യതയുള്ള യുവതി യുവാക്കള്‍ക്കാണ്  അപേക്ഷിക്കാം.

Representational Image | Pic Credit: Getty Images

തിരുവനന്തപുരം: പട്ടിക വിഭാഗത്തില്‍പ്പെട്ട 500 യുവജനങ്ങളെ അപ്രന്റീസ് എന്‍ജിനീയര്‍മാരായി നിയമിക്കുന്ന നടപടികള്‍ ആരംഭിച്ചു. പഞ്ചായത്ത്, ബ്ലോക്ക് മുനിസിപ്പാലിറ്റി കോര്‍പറേഷനുകളിലും പട്ടികജാതി വികസന ഓഫീസുകളിലാണ് നിയമനം. രണ്ട് വര്‍ഷമാണ് കാലാവധി.

പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളിലെ 365 വയസ് കഴിയാത്ത യുവതി യുവാക്കളെ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നി തദ്ദേശ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തില്‍ ഏപ്രില്‍ 21 ന് പട്ടികജാതി വികസന വകുപ്പ് സമര്‍പ്പിച്ച പ്രൊപ്പോസലും മെയ് 18ലെ ഡയറക്ടറുടെ കത്തും പരിഗണിച്ചാണ് നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, അംബേദ്കര്‍ ഗ്രാമ വികസനം, പഠനമുറി, തദ്ദേശസ്ഥാപനങ്ങളിലെ ലൈഫ് മിഷന്‍ ഭവന നിര്‍മാണം തുടങ്ങിയ പദ്ധതികളില്‍ എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കും.

35 വയസ് പൂര്‍ത്തിയാകാത്ത, സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദം, ഡിപ്ലോമ, ഐ ടി ഐ യോഗ്യതയുള്ള യുവതി യുവാക്കള്‍ക്കാണ് അപേക്ഷിക്കാം. പട്ടികജാതിയില്‍പ്പെട്ട 300 പേരെയും പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ട 200 പേര്‍ക്കുമാണ് നിയമനം. 18000 രൂപ പ്രതിമാസ അലവന്‍സ് നല്‍കും.

സര്‍ക്കാര്‍ സംവിധാനത്തിലുള്ള പരിശീലന , തൊഴില്‍ പരിചയം വഴി ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിര്‍മാണ മേഖലയിലെ വിവിധ പദ്ധതികള്‍, പുതിയ പ്രവണതകള്‍, എഞ്ചിനീയറിങ് സോഫ്റ്റ്വേറുകള്‍ തുടങ്ങിയവയില്‍ കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്കാണ് നിയമനം. ആദ്യം ഒരുവര്‍ഷത്തേക്കാണ് നിയമനം നല്‍കുന്നത്. പ്രവര്‍ത്തന മികവ് നോക്കി ഒരുവര്‍ഷം കൂടി നീട്ടി നല്‍കും.

താത്കാലിക നിയമനമാണെന്നും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ നിയമനം നല്‍കില്ല എന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഓണറേറിയം ആയ 18,000 രൂപയ്ക്ക് പുറമെ മറ്റ് വേതനമോ, സ്ഥിരനിയമനത്തിന് അര്‍ഹതയോ ഉണ്ടാകില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം. ജില്ലാതലത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. രണ്ട് വര്‍ഷം കാലാവധിയുള്ള ലിസ്റ്റില്‍ നിന്ന് ഒഴിവുകള്‍ക്ക് അനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ നിയമനം ഉണ്ടാകും.

നിയമന അപേക്ഷ മാധ്യമങ്ങളിലൂടെ ഉടനെ പ്രസിദ്ധീകരിക്കും. ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സീയര്‍മാരുടെ നിയന്ത്രണാധികാരി അതാത് തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫീസറോ അല്ലെങ്കില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറോ ആകും.

Content Highlights: 500 scheduled category youth will be appointed as apprentice engineers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented