എന്‍.ടി.പി.സി.യില്‍ 50 വനിതാ എന്‍ജിനീയര്‍ ഒഴിവുകള്‍


മേയ് ആറുവരെയാണ് അപേക്ഷിക്കാനുള്ള അവസരം

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ന്‍.ടി.പി.സി. ലിമിറ്റഡില്‍ 50 വനിതാ എന്‍ജിനീയറുടെ ഒഴിവ്. വനിതകള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റാണ്. എന്‍ജിനീയറിങ് എക്‌സിക്യുട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2021 ഗേറ്റ് മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് നിയമനം.

ഒഴിവുകള്‍: ഇലക്ട്രിക്കല്‍-22 (ജനറല്‍-11, ഇ.ഡബ്ല്യു.എസ്.-2, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1), മെക്കാനിക്കല്‍-14 (ജനറല്‍-8, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1), ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍-14 (ജനറല്‍-8, ഇ.ഡബ്ല്യ.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1).

തുല്യയോഗ്യതയുള്ള എന്‍ജിനീയറിങ് വിഷയങ്ങള്‍

ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ്/പവര്‍ ഇലക്ട്രോണിക്‌സ്/പവര്‍ എന്‍ജിനീയറിങ്.

മെക്കാനിക്കല്‍: മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/തെര്‍മല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/പവര്‍ എന്‍ജിനീയറിങ്.

ഇലക്ട്രോണിക്‌സ്: ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് പവര്‍/പവര്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്.

ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്: ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍.

യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനീയറിങ്/ടെക്നോളജി/എ.എം.ഐ.ഇ. ബിരുദം. അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി: 27 വയസ്സ്. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വിമുക്തഭടന്‍ എന്നിവര്‍ക്ക് വയസ്സിളവുണ്ട്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ntpccareers.net എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മേയ് 6.