ഇന്ത്യന്‍ ഓയിലില്‍ 493 അപ്രന്റിസ്; ഡിസംബര്‍ 12 വരെ അപേക്ഷിക്കാം


2 min read
Read later
Print
Share

കേരളത്തില്‍ മാത്രം 67 ഒഴിവുകളാണുള്ളത്

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ| Mathrubhumi Archives

ന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 493 അപ്രന്റിസുമാരുടെ ഒഴിവ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ ഒഴിവുകളുള്ളത്. കേരളത്തില്‍ വിവിധ വിഭാഗങ്ങളിലായി 67 ഒഴിവുകളുണ്ട്.

ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ.) 262 കേരളത്തില്‍ 42 ഒഴിവുകളുണ്ട്. (ജനറല്‍- 23, ഇ.ഡബ്ല്യു.എസ്.- 4, എസ്.സി.- 4, ഒ.ബി.സി.- 11).

യോഗ്യത: എസ്.എസ്.എല്‍.സി., ഫിറ്റര്‍/ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് എന്നീ ട്രേഡുകളില്‍ ഐ.ടി.ഐ.

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്)- 207 കേരളത്തില്‍ 22 ഒഴിവുകളുണ്ട്. (ജനറല്‍- 13, ഇ.ഡബ്ല്യു.എസ്.- 2, എസ്.സി.- 2, ഒ.ബി.സി.- 5).

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഫ്രെഷര്‍)- 14, കേരളത്തില്‍ രണ്ട് ഒഴിവുകളുണ്ട്. (ജനറല്‍- 2).

യോഗ്യത: ഹയര്‍ സെക്കന്‍ഡറി. ബിരുദം നേടിയിരിക്കരുത്.

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (സ്‌കില്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്സ്)- 10 കേരളത്തില്‍ ഒരൊഴിവാണുള്ളത്. (ജനറല്‍- 1).

യോഗ്യത: ഹയര്‍ സെക്കന്‍ഡറി. ബിരുദം നേടിയിരിക്കരുത്. ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

പ്രായപരിധി: 18- 24 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ജനറല്‍, ഒ.ബി.സി., എസ്.സി./ എസ്.ടി. വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്ക് യാഥാക്രമം 10, 13, 15 വര്‍ഷത്തെ വയസ്സിളവാണ് ലഭിക്കുക. അപ്രന്റിസ് നിയമമനുസരിച്ചുള്ള സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

എഴുത്തുപരീക്ഷയും മെഡിക്കല്‍ പരിശോധനയും അടിസ്ഥാനമാക്കിയാകും പ്രവേശനം. വിശദവിവരങ്ങള്‍ www.iocl.com എന്ന വെബ്സൈറ്റിലുണ്ട്. വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 12.

thozhil

Content Highlights: 493 apprentice vacancies in IOCL, apply by december 12

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sima

1 min

1600 പേര്‍ക്ക് സര്‍ക്കാര്‍ ജോലി, ഗ്രാമച്ചന്ത,കലോത്സവം,ഫിലിം സൊസൈറ്റി..; മാതൃകയായി സൈമ ലൈബ്രറി

Sep 24, 2023


rbi

1 min

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ്: ഇപ്പോള്‍ അപേക്ഷിക്കാം 

Sep 20, 2023


Student

1 min

ഗ്രാന്‍ഡ് ടെക് അഡ്വഞ്ചര്‍ ഹാക്കത്തോണ്‍; ഒരു ലക്ഷം രൂപ വരെ സമ്മാനത്തുക, തൊഴിലവസരങ്ങള്‍

Aug 11, 2023


Most Commented