ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 482 ഒഴിവുകള്‍; നവംബര്‍ 22 വരെ അപേക്ഷിക്കാം


24 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി

Indian Oil Corporation| Photo: Mathrubhumi Archives

ന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 482 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപനനമ്പര്‍: PL/HR/ESTB/APPR2020. പൈപ്പ്ലൈന്‍ ഡിവിഷന് കീഴിലാണ് അവസരം. വിവിധ റീജണിലായാണ് അവസരം.

ഒഴിവുള്ള റീജണുകള്‍

വെസ്റ്റേണ്‍ റീജണ്‍- 136 (ഗുജറാത്ത്- 90, രാജസ്ഥാന്‍- 46), ഈസ്റ്റേണ്‍ റീജണ്‍- 129 (പശ്ചിമബംഗാള്‍- 44, ബിഹാര്‍- 36, അസം- 31, ഉത്തര്‍പ്രദേശ്- 18), സൗത്ത് ഈസ്റ്റേണ്‍ റീജണ്‍- 60 (ഒഡിഷ- 51, ചത്തീസ്ഗഢ്- 6, ജാര്‍ഖണ്ഡ്- 3), നോര്‍ത്തേണ്‍ റീജണ്‍- 116 (ഹരിയാണ- 43, പഞ്ചാബ്- 16, ഡല്‍ഹി- 21, ഉത്തര്‍പ്രദേശ്- 24, ഉത്തരാഖണ്ഡ്- 6, രാജസ്ഥാന്‍- 3, ഹിമാചല്‍ പ്രദേശ്- 3), സതേണ്‍ റീജണ്‍- 41 (തമിഴ്നാട്- 32, കര്‍ണാടക- 3, ആന്ധ്രാപ്രദേശ്- 6).
ഒഴിവുള്ള ട്രേഡുകള്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഹ്യൂമന്‍ റിസോഴ്സ്, അക്കൗണ്ട്സ്/ ഫിനാന്‍സ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡൊമസ്റ്റിക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍.

യോഗ്യത

ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍): മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് റേഡിയോ കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് പ്രൊസസ് കണ്‍ട്രോള്‍ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്, അസിസ്റ്റന്റ് ഹ്യുമന്‍ റിസോഴ്സ്): ബിരുദം.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: പ്ലസ്ടുവും സ്‌കില്‍ സര്‍ട്ടിഫിക്കറ്റും.

പ്രായപരിധി: 24 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: നവംബര്‍ 22.