ഡല്‍ഹി എയിംസില്‍ വിവിധ തസ്തികകളിലായി 430 ഒഴിവ്. ഗ്രൂപ്പ് എ, ബി, സി വിഭാഗത്തിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഓപ്പറേഷന്‍ തിയേറ്റര്‍ തസ്തികയില്‍ 150 ഒഴിവ്.
തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്
സയന്റിസ്റ്റ്-II-26, ബയോകെമിസ്റ്റ്-4, മെഡിക്കല്‍ ഫിസിസ്റ്റ്-8, സ്റ്റോര്‍ കീപ്പര്‍-19, പ്രോഗ്രാമര്‍-10, ടെക്നീഷ്യന്‍ (റേഡിയോളജി)-24, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)-6, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-3, ജൂനിയര്‍ എന്‍ജിനീയര്‍ (എ.സി. ആന്‍ഡ് റെഫ്രിജറേഷന്‍)-4, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ്-110, ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍-2, മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍ ഗ്രേഡ് II-5, ലൈഫ് ഗാഡ്-1, ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ്-150, ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്നോളജിസ്റ്റ്-3, ഫാര്‍മസിസ്റ്റ് ഗ്രേഡ് II-8, സ്റ്റെനോഗ്രാഫര്‍-40, അസിസ്റ്റന്റ് വാര്‍ഡന്‍-2, സാനിറ്ററി ഇന്‍സ്പെക്ടര്‍-5.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമര്‍പ്പിക്കാനുമായി www.aiimsexams.org എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 1500 രൂപ. എസ്.സി./എസ്.ടി./ഇ.ഡബ്ല്യു.എസ്. എന്നിവര്‍ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം. വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12.

Content Highlights: 430 Vacancies in Delhi AIIMS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..