വെസ്റ്റേണ്‍ റെയില്‍വേയില്‍ 41 ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ് ഒഴിവ്. കരാര്‍ നിയമനമായിരിക്കും. സര്‍വേ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍.
ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ്-41
- വര്‍ക്ക്സ്-19 : മൂന്നുവര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബി.എസ്‌സി./ബി.ടെക്ക്. അല്ലെങ്കില്‍ തത്തുല്യം.
- ഇലക്ട്രിക്കല്‍-12 : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ഡിപ്ലോമ/ബിരുദം അല്ലെങ്കില്‍ തത്തുല്യം.
- ടെലി/എസ്. ആന്‍ഡ് ടി-10 : ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/കമ്യുണിക്കേഷന്‍ എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഓഗസ്റ്റ് 22.

Content Highlights: 41 technical associate vacancies at western railways; apply by 22 August
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..