പ്രതീകാത്മക ചിത്രം | Photo: gettyimages.in
മദ്രാസ് ഹൈക്കോടതി 367 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പർ: 36/2021. ഓൺലൈനായി അപേക്ഷിക്കണം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 310 ഒഴിവുണ്ട്. എഴുത്തുപരീക്ഷയിലൂടെയും പ്രാക്ടിക്കൽ പരീക്ഷയിലൂടെയും ഓറൽ പരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ തമിഴ് ഭാഷയിൽനിന്ന് ജനറൽ നോളജ് അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടാകും.
ഒഴിവുകൾ: ചോബ്ദാർ-40, ഓഫീസ് അസിസ്റ്റന്റ്-310, കുക്ക്-1, വാട്ടർമാൻ-1, റൂം ബോയ്-4, വാച്ച്മാൻ-3, ബുക്ക് റീസ്റ്റോറർ-2, ലൈബ്രറി അറ്റൻഡന്റ്-6.
പ്രായം: 18-30 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത: എട്ടാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഡ്രൈവിങ് ലൈസെൻസുള്ളവർക്ക് മുൻഗണന.
അപേക്ഷാഫീസ്: 500 രൂപ (ഒരു തസ്തികയ്ക്ക്). എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി mhc.tn.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 21.
Content Highlights: 367 vacancies in Madras High court, apply till april 21
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..