വിവിധ സേനകളിൽ 341 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10


പ്രതീകാത്മക ചിത്രം | Photo-PTI

മ്പൈൻഡ് ഡിഫൻസ് സർവീസസ് (സി.ഡി.എസ്‌.) എക്സാമിനേഷൻ (I), 2023-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. മിലിട്ടറി, നേവൽ, എയർഫോഴ്സ് അക്കാദമികളിലും ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലുമാണ് കോഴ്സ് നടക്കുക. എല്ലാ കോഴ്സുകളിലുമായി 341 ഒഴിവാണുള്ളത്.

ഇന്ത്യൻ മിലിട്ടറി അക്കാദമി (ദെഹ്റാദൂൺ)-100, ഇന്ത്യൻ നേവൽ അക്കാദമി (ഏഴിമല)-22, എയർഫോഴ്സ് അക്കാദമി (ഹൈദരാബാദ്)-32, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (ചെന്നൈ)-എസ്.എസ്.സി.-മെൻ-170, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (ചെന്നൈ)-എസ്.എസ്.സി.-വിമൻ-17.

വിദ്യാഭ്യാസയോഗ്യത

• മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് അക്കാദമി: അംഗീകൃത സർവകലാശാലാബിരുദം • നേവൽ അക്കാദമി: എൻജിനിയറിങ് ബിരുദം. • എയർഫോഴ്സ് അക്കാദമി: മാത്തമാറ്റിക്സും ഫിസിക്സും ഉൾപ്പെട്ട പ്ലസ്ടുവിനുശേഷം ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരോ എൻജിനിയറിങ് ബിരുദധാരികളോ.

ഡി.ജി.സി.എ. (ഇന്ത്യ) നൽകുന്ന കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് എയർഫോഴ്സ് അക്കാദമിയിലേക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. 25 വയസ്സിനുതാഴെയുള്ള അപേക്ഷകർ അവിവാഹിതരാകണം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ എസ്.എസ്.സി. വിമൻ നോൺ ടെക്നിക്കൽ കോഴ്സിന് അപേക്ഷിക്കുന്ന വനിതകളും വിവാഹിതരാകരുത്. എന്നാൽ, ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹമോചിതർക്കും അപേക്ഷിക്കാം. വിവാഹമോചിതരോ ഭാര്യ മരിച്ചവരോ ആയ പുരുഷന്മാർ അപേക്ഷിക്കാൻ പാടില്ല.

പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക. മിലിട്ടറി ആക്കാദമി, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പരീക്ഷയ്ക്ക് ഇംഗ്ലീഷ്, ജനറൽ നോളജ്, എലിമെന്ററി മാത്തമാറ്റിക്സ് എന്നിവയായിരിക്കും വിഷയങ്ങൾ. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് ഇംഗ്ലീഷും ജനറൽ നോളജുമായിരിക്കും വിഷയങ്ങൾ. ഓരോ വിഷയത്തിനും രണ്ടുമണിക്കൂർവീതമായിരിക്കും സമയം. ഓരോന്നിനും പരമാവധി 100 മാർക്ക് വീതം. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

വിവരങ്ങൾക്ക്: www.upsc.gov.in, അവസാന തീയതി: ജനുവരി 10

Content Highlights: 341 vacancies open now in Indian army

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented