Photo-REUTERS
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറുടെ 294 ഒഴിവിലേക്കും അസിസ്റ്റന്റ് മാനേജരുടെ ഒന്‍പത് ഒഴിവിലേക്കും ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
ഓഫീസര്‍ഗ്രേഡ്ബി (ജനറല്‍): ഒഴിവ്238. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം/തത്തുല്യ ടെക്‌നിക്കല്‍/പ്രൊഫഷണല്‍ യോഗ്യത (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി). അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തരബിരുദം/തത്തുല്യ ടെക്‌നിക്കല്‍/പ്രൊഫഷണല്‍ യോഗ്യത. (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി)
ഓഫീസര്‍ഗ്രേഡ്ബി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച്): ഒഴിവ്31. യോഗ്യതഇക്കണോമിക്‌സ്/ ഫിനാന്‍സ് മുഖ്യവിഷയമായ മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ ഇക്കണോമിക്‌സ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള പി.ജി.ഡി.എം./എം.ബി.എ.
ഓഫീസര്‍ഗ്രേഡ്ബി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്): ഒഴിവ്25. യോഗ്യതസ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മാത്തമാറ്റിക്‌സ്/മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫോമാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യം.
അസിസ്റ്റന്റ് മാനേജര്‍രാജ്ഭാഷ: ഒഴിവ്6. യോഗ്യതഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദി/ഹിന്ദി ട്രാന്‍സലേഷനില്‍ പി.ജി.യും. അല്ലെങ്കില്‍ ഹിന്ദി ഒരു വിഷയമായുള്ള ബിരുദവും ഇംഗ്ലീഷ് പി.ജി.യും ട്രാന്‍സലേഷനില്‍ പി.ജി.ഡിപ്ലോമയും. അല്ലെങ്കില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവ ഉള്‍പ്പെട്ട ബിരുദവും സംസ്‌കൃതം/കൊമേഴ്‌സ്/ഇക്കണോമിക്‌സ് പി.ജി.യും ട്രാന്‍സലേഷനില്‍ പി.ജി. ഡിപ്ലോമയും. അല്ലെങ്കില്‍ ഹിന്ദി/ഇംഗ്ലീഷ് ട്രാന്‍സലേഷനില്‍ പി.ജി. (പി.ജി. യോഗ്യതകള്‍ സെക്കന്‍ഡ് ക്ലാസോടെ നേടിയതായിരിക്കണം).
അസിസ്റ്റന്റ് മാനേജര്‍പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി: ഒഴിവ്3. യോഗ്യതആര്‍മി/നേവി/എയര്‍ഫോഴ്‌സില്‍ അഞ്ചുവര്‍ഷം ഓഫീസറായി സേവനമനുഷ്ഠിച്ചിരിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: www.rbi.org.in. അവസാനതീയതി: ഏപ്രില്‍ 18.
Content Highlights: 294 officers in the Reserve Bank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..