പ്രതീകാത്മക ചിത്രം | Mathrubhumi archives
ഇന്ത്യൻ നേവിയിൽ പ്ലസ്ടുക്കാർക്ക് അവസരം. 26 ഒഴിവാണുള്ളത്. പ്ലസ്ടു (ബി.ടെക്ക്.) കേഡറ്റ് എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. പെർമനന്റ് കമ്മിഷൻ വ്യവസ്ഥയിലായിരിക്കും നിയമനം.
ഏഴിമല നേവൽ അക്കാദമിയിലാണ് പ്രവേശനം. ജൂലായ് 2021-ലായിരിക്കും കോഴ്സ് ആരംഭിക്കുന്നത്. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ പങ്കെടുത്തവർക്കും സർവീസ് സെലക്ഷൻ ബോർഡിന്റെ ഓൾ ഇന്ത്യ റാങ്കിങ്ങിൽ ഉൾപ്പെട്ടവർക്കുമാണ് അവസരം. ജനുവരി 29 മുതൽ അപേക്ഷിച്ച് തുടങ്ങാം.
ഒഴിവുകൾ: എജുക്കേഷൻ ബ്രാഞ്ച്-5, എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്-21.
യോഗ്യത: 10+2 പാറ്റേണിൽ സീനിയർ സെക്കൻഡറി പരീക്ഷ പാസ് അല്ലെങ്കിൽ തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കും വേണം.
പ്രായപരിധി: 02 ജനുവരി 2002 മുതൽ ജൂലായ് 01 2004-നുമിടയിൽ ജനിച്ചവർക്കാണ് അവസരം. രണ്ട് തീയതികളുമുൾപ്പെടെ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഫെബ്രുവരി 9.
Content Highlights: 26 vacancy in Indian navy for Plustwo qualified, apply till February 9
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..