പ്രതീകാത്മക ചിത്രം | PTI| Mathrubhumi archives
നാവികസേനയിലെ വിവിധ വിഭാഗങ്ങളിലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. 210 ഒഴിവുകളാണ് ആകെയുള്ളത്. ഇതിനായുള്ള വിവിധ കോഴ്സുകള്‍ ഏഴിമലയിലെ നാവിക അക്കാദമിയില്‍ 2021 ജൂണില്‍ തുടങ്ങും. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും ചില തസ്തികകളില്‍ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
എസ്.എസ്.സി. ജനറല്‍ സര്‍വീസ് (എക്സിക്യുട്ടീവ്)/ഹൈഡ്രോഗ്രാഫി, പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്.
എസ്.എസ്.സി. നേവല്‍ ആര്‍മമെന്റ് ഇന്‍സ്പെക്ടറേറ്റ് കേഡര്‍, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് ഇന്‍ മെക്കാനിക്കല്‍/മെക്കാനിക്കല്‍ വിത്ത് ഓട്ടോമേഷന്‍/ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്/ മൈക്രോ ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ കണ്‍ട്രോള്‍ എന്‍ജിനീയറിങ്/ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഐ.ടി./ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ മെറ്റലര്‍ജി/ മെറ്റലര്‍ജിക്കല്‍/ കെമിക്കല്‍/ മെറ്റീരിയല്‍ സയന്‍സ്/ എയ്റോ സ്പേസ്/ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ ഇലക്ട്രോണിക്സിലോ ഫിസിക്സിലോ ബിരുദാനന്തര ബിരുദം. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ആകെ 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
എസ്.എസ്.സി. ഒബ്സര്‍വര്‍/ എസ്.എസ്.സി. പൈലറ്റ്, ഒബ്സര്‍വര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും പൈലറ്റ് തസ്തികയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ആകെ 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
എസ്.എസ്.സി. ലോജിസ്റ്റിക്സ്, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: i. ഒന്നാം ക്ലാസോടെ ബി.ഇ./ബി.ടെക് അല്ലെങ്കില്‍ ii. ഒന്നാം ക്ലാസോടെ എം.ബി.എ. അല്ലെങ്കില്‍ iii. ബി.എസ്സി./ബി.കോം/ബി.എസ്സി. ഐ.ടി.യും ഫിനാന്‍സ്/ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിന്‍ മാനേജ്മെന്റ്/ മെറ്റീരിയല്‍ മാനേജ്മെന്റ് എന്നിവയില്‍ പി.ജി. ഡിപ്ലോമയും അല്ലെങ്കില്‍ iv. ഒന്നാം ക്ലാസോടെ എം.സി.എ./എം.എസ്സി. ഐ.ടി.
എസ്.എസ്.സി. എക്സിക്യുട്ടീവ് (ഐ.ടി.), പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഐ.ടി. എന്നിവയില്‍ ബി.ഇ./ ബി.ടെക് അല്ലെങ്കില്‍ എം.എസ്സി. കംപ്യൂട്ടര്‍/എം.സി.എ./എം.ടെക് കംപ്യൂട്ടര്‍ സയന്‍സ്.
എസ്.എസ്.സി. എന്‍ജിനീയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്), പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ മെക്കാനിക്കല്‍ വിത്ത് ഓട്ടോമേഷന്‍/ മറൈന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ പ്രൊഡക്ഷന്‍/ എയ്റോനോട്ടിക്കല്‍/ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ്/ കണ്‍ട്രോള്‍ എന്‍ജിനീയറിങ്/ എയ്റോസ്പേസ്/ ഓട്ടോമൊബൈല്‍സ്/ മെറ്റലര്‍ജി/ മെക്കാട്രോണിക്സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്നിവയില്‍ ബി.ഇ./ ബി.ടെക്.
എസ്.എസ്.സി. ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/പവര്‍ എന്‍ജിനീയറിങ്/പവര്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബി.ഇ./ബി.ടെക്.
എസ്.എസ്.സി. എജുക്കേഷന്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: i. ഒന്നാം ക്ലാസോടെ എം.എസ്സി. മാത്സ്/ ഓപ്പറേഷണല്‍ റിസര്‍ച്ചും ബി.എസ്സി. ഫിസിക്സും അല്ലെങ്കില്‍ ii. ഒന്നാം ക്ലാസോടെ എം.എസ്സി. ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ന്യൂക്ലിയര്‍ ഫിസിക്സും ബി.എസ്സി മാത്സും അല്ലെങ്കില്‍ iii. എം.എസ്സി കെമിസ്ട്രി അല്ലെങ്കില്‍ iv. 55 ശതമാനം മാര്‍ക്കോടെ എം.എ. ഇംഗ്ലീഷ് അല്ലെങ്കില്‍ v. 55 ശതമാനം മാര്‍ക്കോടെ എം.എ. ഹിസ്റ്ററി അല്ലെങ്കില്‍ vi. 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ്/ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ vii. 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ viii. 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./കംപ്യൂട്ടര്‍ ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ആകെ 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
പ്രായപരിധി: 1996 ജൂലായ് രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷകളെഴുതുന്നവര്‍ക്കും നിബന്ധനകളോടെ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക. അതിനുശേഷം അഭിമുഖവും മെഡിക്കല്‍ പരിശോധനയുമുണ്ടാകും. പരിശീലനത്തിനു ശേഷം സബ് ലെഫ്റ്റനന്റ് റാങ്കിലാകും നിയമനം. മെര്‍ച്ചന്റ് നേവി അപേക്ഷകരെ ആക്റ്റിങ് ലെഫ്റ്റനന്റായാണ് നിയമിക്കുക.
വിശദവിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31.

Content Highlights: 210 officer vacancy at Indian Navy apply till December 31
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..