പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) യില്‍ 2056 പ്രൊബേഷണറി ഓഫീസര്‍ (പി.ഒ.) ഒഴിവ്. റെഗുലര്‍ 2000 ഒഴിവും ബാക്ലോഗായി 56 ഒഴിവുമാണ് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അവസാനവര്‍ഷ/അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അഭിമുഖസമയത്ത് ഇവര്‍ പാസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
പ്രായം: 21-30 വയസ്സ്. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.04.1991നും 01.04.2000നും ഇടയില്‍ ജനിച്ചവരാകണം (രണ്ടു തീയതികളും ഉള്‍പ്പെടെ). എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്.
അപേക്ഷാഫീസ്: 750 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
അപേക്ഷ : വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in കാണുക. അവസാന തീയതി: ഒക്ടോബര്‍ 25.
ശമ്പളം: 36,000 - 63,840 രൂപ
Content Highlights: 2056 Probationary Officer in SBI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..