-
ഐ.എസ്.ആര്‍.ഒ. (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍)യുടെ കീഴില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യു.ആര്‍. റാവു സാറ്റ്ലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി 182 ഒഴിവ്.
ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ഹിന്ദി ടൈപ്പിസ്റ്റ്, കാറ്ററിങ് അറ്റന്‍ഡന്റ്, കുക്ക്, ഫയര്‍മാന്‍, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷ:www.isro.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസിലാക്കി വേണം അപേക്ഷിക്കാന്‍. 250 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി., എസ്.ടി., ഭിന്നശേഷി, വിഭാഗങ്ങള്‍ക്കും വിമുക്ത ഭടര്‍ക്കും വനിതകള്‍ക്കും ഫീസില്ല.
അവസാന തീയതി: മാര്‍ച്ച് ആറ്. യോഗ്യതകളുള്‍പ്പെടെ വിശദ വിവരങ്ങള്‍ അറിയാനായി www.isro.gov.in സന്ദര്‍ശിക്കുക.

Content Highlights: 182 vacancies in ISRO; Apply bt 06 March
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..