റൈറ്റ്സില്‍ 170 എന്‍ജിനീയര്‍ ഒഴിവുകള്‍; നവംബര്‍ 26 വരെ അപേക്ഷിക്കാം


40 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി

Rites | Screengrab: https:||rites.com|

കേന്ദ്ര പൊതുമേഖലാ കമ്പനിയായ റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക്സില്‍ (റൈറ്റ്സ്) എന്‍ജിനീയര്‍മാരുടെ 170 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍-50, ഇലക്ട്രിക്കല്‍-30, മെക്കാനിക്കല്‍-90 എന്നിങ്ങനെയാണ് ഒഴിവ്. തുടക്കത്തില്‍ ഒരു വര്‍ഷത്തെ കരാറിലായിരിക്കും നിയമനം. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍/ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ ബി.ടെക്/ ബി.എസ്സി എന്‍ജിനീയറിങ്, രണ്ടു വര്‍ഷത്തെ പരിചയം. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയതാവണം യോഗ്യത (സംവരണ വിഭാഗക്കാര്‍ക്ക് സംവരണ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 50 ശതമാനം മാര്‍ക്ക് മതി).

പ്രായം: 2020 നവംബര്‍ ഒന്നിന് 40 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ഒ.ബി.സി. (എന്‍.സി.എല്‍), എസ്.സി/ എസ്.ടി. വിഭാഗക്കാര്‍ക്കും അതത് സംവരണ ഒഴിവുകളിലേക്ക് നിയമാനുസൃത വയസ്സിളവുണ്ടാവും. ഭിന്നശേഷിക്കാര്‍ക്കും നിയമപ്രകാരമുള്ള വയസ്സിളവുണ്ട്.

അപേക്ഷ: www.rites.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: നവംബര്‍ 26.