Representative Image| Mathrubhumi.com
മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സില്‍ നോണ്‍ എക്‌സിക്യുട്ടീവ് തസ്തികയില്‍ 1501 ഒഴിവ്. മൂന്ന് വര്‍ഷത്തേക്കുള്ള ഫിക്‌സഡ് ടേം കരാര്‍ നിയമനമായിരിക്കും. രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടാന്‍ സാധ്യതയുണ്ട്. പരസ്യനമ്പര്‍: MDL/HRRECNE/94/2022.
പ്രായപരിധി: 18-38 വയസ്സ്. 2022 ജനുവരി ഒന്ന് തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, പ്രവൃത്തിപരിചയം എന്നിവ അടിസ്ഥാനമാക്കി. പരീക്ഷകള്‍ക്കുള്ള വിശദമായ സിലബസ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.mazagondock.in കാണുക. അപേക്ഷാഫീസ് 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം. അവസാനതീയതി: ഫെബ്രുവരി എട്ട്.
Content Highlights: 1501 Non-Executive at the Mazagon Dock
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..