-
കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 150-ഓളം ഒഴിവുകള്‍. അക്കാദമികവിഭാഗത്തില്‍ 127 ടെക്നിക്കല്‍ സ്റ്റാഫിന്റെയും ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായുള്ള 16 തസ്തികകളിലെ ഒഴിവുകളിലേക്ക് എംപാനല്‍ പട്ടികയും തയ്യാറാക്കുന്നുണ്ട്. എല്ലാം താത്കാലിക നിയമനങ്ങളാണ്.
ടെക്നിക്കല്‍ സ്റ്റാഫ്-127
- ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്- 5, യോഗ്യത: കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ഫൈന്‍ ആര്‍ട്സ്/ആര്‍ക്കിടെക്ചര്‍/സിവില്‍ എന്‍ജിനീയറിങ് എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ. ചില തസ്തികകളില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.
- സിവില്‍ എന്‍ജിനീയറിങ് വിഭാഗം- 11, യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- കെമിക്കല്‍ എന്‍ജിനീയറിങ്- 6, യോഗ്യത: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്- 29, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഐ.ടി.യിലോ ബി.ടെക് അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്- 15, യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഒന്നാംക്ലാസോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്-12, യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ 15 ഒഴിവുകളുണ്ട്. യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാംക്ലാസോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- മെക്കാനിക്കല്‍ എന്‍ജിനീയറിങ്-29 (വിവിധ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍)
- മെക്കാനിക്കല്‍ എന്‍ജിനീയറിങ്-15, യോഗ്യത: വിഷയത്തില്‍ ഒന്നാംക്ലാസോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
- കാര്‍പെന്റര്‍-2, മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍-2, വെല്‍ഡിങ്-5, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
- കമ്പ്യൂട്ടര്‍ സയന്‍സ്-1, മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്-1, കമ്പ്യൂട്ടര്‍ സയന്‍സ്-1, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലെ ബി.ടെക്.
- ഫിസിക്സ് വിഭാഗം-8, യോഗ്യത: ബി.എസ്സി./എം.എസ്സി. ഫിസിക്സ്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- കെമിസ്ട്രി വിഭാഗം-9, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ്സി./എം.എസ്സി. കെമിസ്ട്രി. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- സ്കൂള്‍ ഓഫ് ബയോടെക്നോളജി-2, യോഗ്യത: ലൈഫ് സയന്‍സസ്/ബയോകെമിസ്ട്രി/ബയോടെക്നോളജി ബി.എസ്സി./ബി.ടെക് ബയോടെക്നോളജി. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- സ്കൂള്‍ ഓഫ് മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1, യോഗ്യത: ഒന്നാം ക്ലാസോടെ ബി.എസ്സി./എം.എസ്സി. കെമിസ്ട്രി. പ്രവൃത്തിപരിചയം അഭിലഷണീയം.
എംപാനല്‍ ചെയ്യുന്ന ഒഴിവുകള്‍
- റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, (പുരുഷന്മാര് മാത്രം അപേക്ഷിക്കുക), യോഗ്യത: എം.ബി.ബി.എസ്., ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.
- ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റ്, (പുരുഷന്മാര് മാത്രം അപേക്ഷിക്കുക), യോഗ്യത: പ്ലസ് ടു സയന്‍സ്, ബി.ഫാം അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഫാര്‍മസി ഡിപ്ലോമ (രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്സുകാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം കൂടി വേണം), ഫാര്‍മസിസ്റ്റ് രജിസ്ട്രേഷന്. പ്രായപരിധി: 27 വയസ്സ്.
- ലാബ് ടെക്നീഷ്യന് (ക്ലിനിക്കല്‍), യോഗ്യത: ഡി.എം.എല്‍.ടി., ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 27 വയസ്സ്.
- പ്രോജക്ട് ടെക്നിക്കല്‍ അസിസ്റ്റന്റ്, യോഗ്യത: ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാംക്ലാസോടെ ബി.ഇ./ബി.ടെക്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.
- പ്രൊജക്ട് ഓഫീസ് അസിസ്റ്റന്റ്, യോഗ്യത: ഒന്നാം ക്ലാസോടെ ബിരുദം, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.
- ടെക്നിക്കല്‍ അസിസ്റ്റന്റ്സ് (പ്രോജക്ട് ഡിജിറ്റല്‍ ലൈബ്രറി), യോഗ്യത: എം.സി.എ./കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സിലോ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ലൈബ്രറി സോഫ്റ്റ് വെയറിലും ലിനക്സിലുമുള്ള പരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്.
- കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്സ് (പ്രോജക്ട് ഡിജിറ്റല്‍ ലൈബ്രറി), യോഗ്യത: എം.സി.എ./കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സിലോ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ലൈബ്രറി സോഫ്റ്റ് വെയറിലുള്ള പരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്.
- ലൈബ്രറി അസിസ്റ്റന്റ്, യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി: 30 വയസ്സ്.
- പമ്പ് ഓപ്പറേറ്റര്‍ (പ്ലംബിങ്/ഇലക്ട്രീഷ്യന്), യോഗ്യത: പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമയും/60 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. ഡിപ്ലോമയും/സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 27 വയസ്സ്.
- പ്രോജക്ട് നെറ്റ് വർക്ക് ടെക്നീഷ്യന്, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./ബി.സി.എ., ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്.
- പ്രൊജക്ട് ഹാർഡ് വെയര്‍ ടെക്നീഷ്യന്, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഹാർഡ് വെയര്‍ എന്‍ജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ/ബി.സി.എ., ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്.
- പ്രോജക്ട് ജൂനിയര്‍ നെറ്റ്വര്‍ക്ക് ടെക്നീഷ്യന്, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.സി.എ., അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്.
- ടെക്നിക്കല്‍ അസിസ്റ്റന്റ്, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലോ ബി.ടെക്/ബി.ഇ./ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.സി.എ./ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി., അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 33 വയസ്സ്.
- ടെക്നിക്കല്‍ അസിസ്റ്റന്റ് (സി.സി.സി.), യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ കമ്പ്യൂട്ടര്‍ ഹാർഡ് വെയര്‍ മെയിന്റനന്‍സിലോ ഒന്നാം ക്ലാസ് ബി.ടെക്/ബി.ഇ./ഡിപ്ലോമ. ലിനക്സ് എന്‍വയോണ്‍മെന്റ് ഫോര്‍ ഡെസ്ക്ടോപ്പ് മാനേജ്മെന്റില്‍ ഒരുവര്‍ഷത്തെയും ലിനക്സ് സെര്‍വര്‍ ലെവല്‍ ഫോര്‍ ക്ലസ്റ്റര്‍ മാനേജ്മെന്റില്‍ രണ്ടുവര്‍ഷത്തെയും പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി: 33 വയസ്സ്.
Content Highlights: 150 vacancies at NIT Calicut: Apply by 5 August
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..