എസ്.ബി.ഐ.യില്‍ 149 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍


മേയ് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കാം

പ്രതീകാത്മക ചിത്രം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്| മാതൃഭൂമി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലാര്‍ക്ക്/ഓഫീസര്‍ കാറ്റഗറിയില്‍ 149 അവസരം. റെഗുലര്‍/കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം. മുംബൈയിലെ സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് നിയമനം നടത്തുന്നത്. ഫാര്‍മസിസ്റ്റ് തസ്തികയില്‍ തിരുവനന്തപുരത്ത് 7 ഒഴിവുണ്ട്.

പരസ്യവിജ്ഞാപന നമ്പര്‍: CRPD/ SCO/ 2021-22/ 08.

ചീഫ് എത്തിക്‌സ് ഓഫീസര്‍-1: യോഗ്യത: ബാങ്കിങ് മേഖലയില്‍ 20 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 55-62 വയസ്സ്.

അഡൈ്വസര്‍ (ഫ്രോഡ് റിസ്‌ക് മാനേജ്മെന്റ്)-4: യോഗ്യത: ഉയര്‍ന്ന തസ്തികയില്‍ വിരമിച്ച പോലീസ് ഓഫീസര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 63 വയസ്സ്.

പരസ്യവിജ്ഞാപന നമ്പര്‍: CRPD/ SCO / 2021-22/01.

മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്)-1: യോഗ്യത: എം.ബി.എ./പി.ജി.ഡി.എം. ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. അല്ലെങ്കില്‍ തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28-35 വയസ്സ്.

മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്)-2: യോഗ്യത: മാനേജ്മെന്റ് ബിരുദാനന്തരബിരുദം/ബിരുദാനന്തരബിരുദ ഡിപ്ലോമ/എം.ബി.എ. അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് അക്കൗണ്ടന്റ് അല്ലെങ്കില്‍ തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28-35 വയസ്സ്.

സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് (കോംപ്ലിയന്‍സ്)-1: യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 28-35 വയസ്സ്.

സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് (സ്ട്രാറ്റജി-ടി.എം.ജി.-1, ഗ്ലോബല്‍ ട്രേഡ്-1)2: യോഗ്യത: ഫിനാന്‍സ്/മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.ബി.എം. തത്തുല്യം. 4-5 വര്‍ഷത്തെ പ്രവൃത്തിപരിചയം: പ്രായം: സ്ട്രാറ്റജി-ടി.എം.ജി. ഒഴിവിലേക്ക് 28-35 വയസ്സ്. ഗ്ലോബല്‍ ട്രേഡ് ഒഴിവിലേക്ക് 26-30 വയസ്സ്.

സീനിയര്‍ എക്‌സിക്യുട്ടീവ് (റീടെയ്ല്‍ ആന്‍ഡ് സബ്സിഡറീസ്-1, ഫിനാന്‍സ്-1, മാര്‍ക്കറ്റിങ്-1)3: ഫിനാന്‍സ്/മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.ബി.എം. തത്തുല്യം. 3 വര്‍ഷത്ത പ്രവൃത്തിപരിചയം: പ്രായം: 25-35 വയസ്സ്.

തിരഞ്ഞെടുപ്പ്: ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. മുംബൈയിലായിരിക്കും നിയമനം.

പരസ്യവിജ്ഞാപന നമ്പര്‍: CRPD/ SCO-Dy CTO / 2021-22/ 2.

ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസര്‍-1: യോഗ്യത: ബി.ടെക്./ബി.ഇ./എം.എസ്സി./എം.ടെക്./എം.സി.എ. 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്. തിരഞ്ഞെടുപ്പ: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2021-22/03.

മാനേജര്‍ (ഹിസ്റ്ററി)-1: യോഗ്യത: ഇക്കണോമിക്‌സ്/ഹിസ്റ്ററി എം.എ. അല്ലെങ്കില്‍ തത്തുല്യം. 6 വര്‍ഷത്തെ അധ്യാപനപരിചയം അല്ലെങ്കില്‍ ഹിസ്റ്റോറിയനായുള്ള പരിചയം. പ്രായപരിധി: 40 വയസ്സ്.

എക്‌സിക്യുട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍-ആര്‍ക്കൈവ്സ്)-1: യോഗ്യത: കെമിസ്ട്രി ബിരുദവും കണ്‍സര്‍വേഷന്‍/പ്രിസര്‍വേഷന്‍ ഓഫ് ഡോക്യുമെന്ററി സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 30 വയസ്സ്.

തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

പരസ്യവിജ്ഞാപന നമ്പര്‍: CRPD/ PHARMACIST/2021-22/04.

ഫാര്‍മസിസ്റ്റ്-67: യോഗ്യത: എസ്.എസ്.സി. അല്ലെങ്കില്‍ തത്തുല്യം. ഫാര്‍മസിയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. ഡിപ്ലോമക്കാര്‍ക്ക് മൂന്ന് വര്‍ഷവും ബിരുദം/ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍. പരീക്ഷയില്‍ 150 ചോദ്യങ്ങളുണ്ടാകും. ജനറല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി, പ്രൊഫഷണല്‍ നോളജ് എന്നീ വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.

പരസ്യവിജ്ഞാപന നമ്പര്‍: CRPD/ SCO/2021-22/ 05.

ഡേറ്റ അനലിസ്റ്റ്-8: യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഡേറ്റ സയന്‍സ്/മെഷീന്‍ ലേണിങ് ആന്‍ഡ് എ.ഐ. ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്. ഡേറ്റ സയന്‍സ് ഡിപ്ലോമ അഭിലഷണീയം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും.

പരസ്യവിജ്ഞാപന നമ്പര്‍: CRPD/ SCO/ 2021-22/ 06

മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്)-45: യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഫിനാന്‍സ് സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.ബി.എ./പി.ജി.ഡി.ബി.എം. അല്ലെങ്കില്‍ തത്തുല്യം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

മാനേജര്‍ (ജോബ് ഫാമിലി ആന്‍ഡ് സക്‌സസഷന്‍ പ്ലാനിങ്)-1: യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും എച്ച്.ആര്‍. സ്‌പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 32 വയസ്സ്.

മാനേജര്‍ (റെമിറ്റന്‍സസ്)-1: യോഗ്യത: ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബി.ഇ./ബി.ടെക്കും എം.ബി.എ./പി.ജി.ഡി.എം. തത്തുല്യം. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 27-35 വയസ്സ്.

ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്-ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്)-1: യോഗ്യത: എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യം. മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 26-30 വയസ്സ്.

ഡെപ്യൂട്ടി മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)-6: യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ട് (ആദ്യത്തെ ചാന്‍സില്‍ പാസായവര്‍ക്ക് മുന്‍ഗണന) മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 25-35 വയസ്സ്.

ഡെപ്യൂട്ടി മാനേജര്‍ (എനിടൈം ചാനല്‍)-2: യോഗ്യത: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബി.ഇ./ബി.ടെക്കും. എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യം. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2021-22/07.

ഡെപ്യൂട്ടി മാനേജര്‍ (സ്ട്രാറ്റജിക്ക് ട്രെയിനിങ്)-1: യോഗ്യത: എം.ബി.എ./പി.ജി.ഡി.എം. തത്തുല്യം. എച്ച്.ആര്‍./മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മുന്‍ഗണന. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 20 വയസ്സ്. തിരഞ്ഞെടുപ്പ്; ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മേയ് 3.

Content Highlights: 149 Specialist officer vacancy in SBI, apply now

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented