പ്രതീകാത്മക ചിത്രം | Photo: gettyimages.in
കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിലെ ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ 24). ആകെ 1421 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പത്താംക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ ഓടിക്കാനറിയണം. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ, ട്രാൻസ് വുമൺ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് ഫീസില്ല.
പാർട്ട്ടൈം അടിസ്ഥാനത്തിലുള്ള ജോലിയുടെ ദൈർഘ്യം നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ നാലുമണിക്കൂർ വരെ ജോലിചെയ്യുന്നവർക്ക് 12,000 രൂപയും അഞ്ചുമണിക്കൂർ ജോലിചെയ്യുന്നവർക്ക് 14,500 രൂപയുമാകും വേതനം. ഡാക് സേവക് തസ്തികയിൽ നാലുമണിക്കൂറിന് 10,000 രൂപയും അഞ്ചുമണിക്കൂറിന് 12,000 രൂപയുമാണ് ലഭിക്കുക. appost.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: 1421 vacancies in post office, registration closes tomorrow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..