നാവികസേനയില്‍ 1159 ട്രേഡ്സ്മാന്‍ ഒഴിവുകള്‍; ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം


മാര്‍ച്ച് ഏഴുവരെ അപേക്ഷ സമര്‍പ്പിക്കാം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi archives

ന്ത്യൻ നാവികസേനയിലെ ട്രേഡ്സ്മാൻ മേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികകളാണ്. ആകെ ഒഴിവുകൾ 1159. ശമ്പള സ്കെയിൽ: 18000-56900 രൂപ. വിജ്ഞാപന നമ്പർ-INCET-TMM-01/2021.

യോഗ്യത: പത്താം ക്ലാസും അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

പ്രായപരിധി: 18-25 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവുണ്ട്. ഭിന്നശേഷിക്കാരായ ജനറൽ വിഭാഗക്കാർക്ക് 10 വർഷത്തെയും ഭിന്നശേഷിക്കാരായ ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷത്തെയും ഭിന്നശേഷിക്കാരായ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടന്മാർക്ക് സൈനികസേവനത്തിന്റെ കാലയളവും അധികമായി മൂന്നുവർഷവും വയസ്സിളവിന് പരിഗണിക്കും. കായികതാരങ്ങൾക്കും വയസ്സിളവുണ്ട്.

പരീക്ഷ: അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാകും. ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പായിരിക്കും. ഭാഷ ഇംഗ്ലീഷോ ഹിന്ദിയോ തിരഞ്ഞെടുക്കാം. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ന്യൂമറിക്കൽ ആപ്റ്റിറ്റിയൂഡ്/ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ ഇംഗ്ലീഷ് ആൻഡ് കോംപ്രിഹെൻഷൻ, ജനറൽ അവെയർനസ് എന്നിങ്ങനെ നാല് വിഷയങ്ങളിലായിട്ടായിരിക്കും പരീക്ഷ. ഓരോ വിഷയത്തിനും 25 മാർക്ക് വീതമാണുണ്ടാകുക. ആകെ മാർക്ക് 100. പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രേഖാപരിശോധനയും ആരോഗ്യപരിശോധനയുമുണ്ടാകും.

അപേക്ഷ: വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷകന്റെയും മാതാപിതാക്കളുടെയും പേര് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലേതുപോലെ തന്നെ രേഖപ്പെടുത്തണം. ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ എന്നീ മൂന്ന് നേവൽ കമാൻഡുകളിലായിട്ടായിരിക്കും നിയമനം. അതിനാൽ ഇവയുടെ പരിഗണന നൽകുന്ന ക്രമം അപേക്ഷയിൽ രേഖപ്പെടുത്തണം.

പാസ്പോർട്ട് സൈസ് ഫോട്ടോ(2050 കെ.ബി.), വെളുത്ത കടലാസിൽ കറുത്ത മഷികൊണ്ട് രേഖപ്പെടുത്തിയ ഒപ്പിന്റെ സ്കാൻചെയ്ത കോപ്പി (1020 കെ.ബി.), ആവശ്യമെങ്കിൽ സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടിവരും.
മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണം.

അപേക്ഷാഫീസ്: 205 രൂപ (ബാങ്കിങ് നിരക്കുകൾ പുറമേ). വനിതകൾ, എസ്.സി./എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 7.

Content Highlights: 1159 tradesman vacancies in Indian Navy, apply now

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented