Photo:www.keltron.org
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ 102 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമായിരിക്കും.
മാനേജര്‍-1, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്. (ഇ.സി.ഇ./ ഇ.ഇ.ഇ./ ഐ.ടി.). 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
മാനേജര്‍(എച്ച്.ആര്‍.) 1, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എം.ബി.എ./ എം.എസ്.ഡബ്ല്യു. (എച്ച്.ആര്‍. സ്പെഷ്യലൈസേഷന്‍). 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
അസിസ്റ്റന്റ് മാനേജര്‍(പര്‍ച്ചേസ്)- 3, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്., എം.ബി.എ. (ഫിനാന്‍സ്/മാര്‍ക്കറ്റിങ്). 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
സീനിയര്‍ എന്‍ജിനീയര്‍- 7, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ./ ഏവിയോണിക്സ് എന്നിവയില്‍ ബി.ഇ./ ബി.ടെക്. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.
സീനിയര്‍ ഓഫീസര്‍ (എച്ച്.ആര്‍.)- 4, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എം.ബി.എ./ എം.എസ്.ഡബ്ല്യു. (എച്ച്.ആര്‍. സ്പെഷ്യലൈസേഷന്‍). 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.
സീനിയര്‍ ഓഫീസര്‍- 2, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ/ ഐ.ടി.യില്‍ ബി.ടെക്. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.
എന്‍ജിനീയര്‍-13, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ./ മെക്ക് ബി.ഇ./ ബി.ടെക്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 36 വയസ്സ്.
ഓഫീസര്‍ (ഫിനാന്‍സ്)- 5, യോഗ്യത: സി.എ./ സി.എം.എ. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.
എന്‍ജിനീയര്‍/ ഓഫീസര്‍ (സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ്)-16, യോഗ്യത: കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഫിസിക്സ്/ മാത്സ്/ ഇലക്ട്രോണിക്സില്‍ ബി.എസ്സി., 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ സി.എസ്./ അപ്ലൈഡ് ഇലക്ട്രോണിക്സില്‍ ബിരുദാനന്തരബിരുദം/ എം.സി.എ. പ്രായപരിധി: 36 വയസ്സ്
എന്‍ജിനീയര്‍ ട്രെയിനി- 50, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ സി.എസ്-ല്‍ ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഫിസിക്സ്/ മാത്സ്/ ഇലക്ട്രോണിക്സ് ബി.എസ്സി., ഇലക്ട്രോണിക്സ്/ സി.എസ്./ അപ്ലൈഡ് ഇലക്ട്രോണിക്സില്‍ ബിരുദാനന്തരബിരുദം. പ്രായപരിധി: 35 വയസ്സ്.
അപേക്ഷ: www.cmdkerala.net, www.keltron.org എന്നീ വെബ്സൈറ്റുകളില്‍ വിശദമായ വിവരങ്ങള്‍ ലഭ്യമാണ്. അവസാന തീയതി: നവംബര്‍ 25.

Content Highlights: 105 vacancies in keltron apply till november 25
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..