Mathrubhumi Archives
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവുണ്ട്. റായ്പുരിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം.
റായ്പുർ ഡിവിഷൻ: ഒഴിവ്-696
വെൽഡർ-119, ടർണർ-76, ഫിറ്റർ-8, ഇലക്ട്രീഷ്യൻ-198, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-10, സ്റ്റെനോഗ്രാഫർ (ഹിന്ദി)-10, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ഹെൽത്ത് ആൻഡ് സാനിട്ടറി ഇൻസ്പെക്ടർ-17, മെഷീനിസ്റ്റ്-30, മെക്കാനിക് ഡീസൽ-30, മെക്കാനിക്കൽ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷണർ-12, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-30.
വാഗൺ റിപ്പയർ ഷോപ്പ്, റായ്പുർ: ഒഴിവ്-337
ഫിറ്റർ-140, വെൽഡർ-140, മെഷീനിസ്റ്റ്-20, ടർണർ-15, ഇലക്ട്രീഷ്യൻ-15, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-5, സ്റ്റെനോഗ്രാഫർ (ഹിന്ദി)-2.
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. കോഴ്സ് പാസായിരിക്കണം. പ്രായം: 15-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കായി www.secr.indianrailways.gov.in കാണുക. അപേക്ഷകൾ www.apprenticeshipindia.gov.in വഴി അയക്കണം. അവസാനതീയതി: മേയ് 24.
Content Highlights: 1033 vacancies in South Central Railway
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..