കേരള നോളജ് ഇക്കോണമി മിഷന്‍: ഇതുവരെ നല്‍കിയത് 10,428 നിയമനങ്ങള്‍ 


നോളജ് എക്കണോമി മിഷൻ

അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേരള സര്‍ക്കാര്‍ കേരള ഡവലപ്‌മെന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ മുഖേന ഇതുവരെ നടന്നത് 10,428 നിയമനങ്ങള്‍. നോളജ് മിഷന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചത്.

11 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 2000-ല്‍ അധികം കമ്പനികള്‍ തൊഴില്‍ ദാതാക്കളായും ഇതേ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കമ്പനികളിലായി എണ്ണായിരത്തിലധികം ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. നോളജ് മിഷനെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി 'എന്റെ തൊഴില്‍ എന്റെ അഭിമാനം' എന്ന പേരില്‍ വീടുതോറും ക്യാമ്പെയിനും നടത്തിയിരുന്നു

2019ലെ ഇക്കണോമിക് റിവ്യൂ കണക്കുകള്‍ പ്രകാരം തൊഴില്‍രഹിതരായ 45 ലക്ഷംപേരാണ് കേരളത്തിലുള്ളത്. കേരളത്തിലെ തൊഴിലന്വേഷകരില്‍ 22 ലക്ഷംപേരും പ്ലസ്ടുവിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. വരുന്ന നാലു വര്‍ഷംകൊണ്ട് സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ പരമാവധി സൃഷ്ടിക്കാനാകുക രണ്ടുലക്ഷം മാത്രം തൊഴിലവസരങ്ങളാണ്. ഇവിടെയാണ് നോളജ് എക്കണോമി സഹായകരമാകുന്നത്. തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്ക്് യോജിച്ച സംരംഭങ്ങളിലും മേഖലകളിലും എത്തിപ്പെടാനുള്ള സാധ്യത ഒരുക്കുകയാണ് നോളജ് എക്കണോമി മിഷന്‍

2022 ഡിസംബര്‍ 02 വരെയുള്ള കണക്കുകള്‍

 • Total Live Vacancies - 3,59,572
 • Total Live Vacancies - 8033
 • Total Job Roles - 31588
 • Employers Count - 2470
 • Total Applications - 398640
 • Total Applied Distinct candidates - 111643
 • Total Interviews - 31005
 • Total Interviewed Distinct Candidates - 21389
 • Total Shortlisted Count - 21349
 • Total Shortlisted Distinct Candidates - 17787
 • Total Hired Count - 10428
 • Total Hired Distinct Candidates - 9740

Content Highlights: Kerala Knowledge Economy Mission, ente thozhil ente abhimanam, kerala jobs, k-disc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023

Most Commented