ന്യൂഡല്‍ഹി: രാജ്യത്ത് സെപ്റ്റംബര്‍ വരെ സൃഷ്ടിക്കപ്പെട്ടത് 1.6 കോടി തൊഴിലവസരങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ESIC) പുറത്ത് വിട്ട സെന്‍ട്രല്‍ സ്റ്റാറ്റിക്‌സ് ഓഫീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 സെപ്റ്റംബര്‍ വരെയുള്ള 13 മാസത്തെ കണക്കാണിത്. 

പോയ വര്‍ഷത്തേക്കാള്‍ ഇരട്ടി തൊഴിലവസരങ്ങളാണ് വിവിധ മേഖലകളിലായി സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

സെപ്റ്റംബറില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (ഇ.എസ്.ഐ) പുതുതായി ചേര്‍ന്നത് 11.51 ലക്ഷം പേരാണ്.  ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 5.2 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച സെപ്റ്റംബര്‍ വരെ 1.57 കോടി അംഗങ്ങളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്റെ ( EPFO) സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ പുതുതായി എത്തിയത്.

Content Highlights: 1.6 crore jobs were created during 13 months says Indian Statistics Office