കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) യങ് പ്രൊഫഷണൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാകും നിയമനം.

കമ്പ്യൂട്ടർ സയൻസ്/ ഐ.ടിയിൽ റെഗുലർ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, ട്രബിൾ ഷൂട്ടിംഗ്, വെബ്-ആപ് ഡെവലപ്മെന്റ്, കംപ്യൂട്ടർ മെയിന്റനൻസ്-അഡ്മിനിസ്ട്രേഷൻ എന്നിവയിലേതിലെങ്കിലും ഒന്നിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യരായവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പിയും fradcmfri@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലായ് 31 മുൻപ് അയയ്ക്കുക. ഒൺലൈൻ അഭിമുഖം വഴിയാകും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.cmfri.org.in സന്ദർശിക്കുക.

Content Highlights: Young Professional vacancy in CMFRI, apply now