കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴിലുള്ള റിസോഴ്‌സ് എന്‍ഹാന്‍ഡ് അക്കാദമി ഫോര്‍ കരിയര്‍ ഹൈറ്റ്‌സ് (റീച്ച്) ഫിനിഷിങ് സ്‌കൂളില്‍ സ്റ്റേറ്റ് ഹെഡ് തസ്തികയില്‍ അവസരം. ഒരു ഒഴിവാണുള്ളത്.

ഓണ്‍ലൈനായി അപേക്ഷിക്കണം. തിരുവനന്തപുരത്താണ് നിയമനം. യോഗ്യത: മാനേജ്‌മെന്റ് എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തരബിരുദം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cmdkeral.net എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12.

Content Highlights: Resource Enhanced Academy for Career Heights Finishing School