ഡല്‍ഹി സ്‌കില്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് യൂണിവേഴ്‌സിറ്റിയില്‍ വിവിധ തസ്തികകളിലായി 51 അനധ്യാപക ഒഴിവ്.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍

ജൂനിയര്‍ അസിസ്റ്റന്റ്/ ഓഫീസ് അസിസ്റ്റന്റ് 42: 12ാം ക്ലാസ്സ് ജയം/തത്തുല്യം. മിനിറ്റില്‍ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് വേഗതയും.: 35 വയസ്സ്

സീനിയര്‍ അസിസ്റ്റന്റ് 3: 55 ശതമാനം മാര്‍ക്കോടെയുള്ള ബാച്ചിലര്‍ ബിരുദം/ തത്തുല്യം. മിനിറ്റില്‍ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് വേഗതയും എട്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.: 40 വയസ്സ്

പ്രോഗ്രാം ഓഫീസര്‍/ എ.എസ്.ഒ 4: 50 ശതമാനം മാര്‍ക്കോടെയുള്ള ബാച്ചിലര്‍ ബിരുദം/തത്തുല്യവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും: 40 വയസ്സ്

ഓഫീസ് സൂപ്രണ്ട്  2: 55 ശതമാനം മാര്‍ക്കോടെയുള്ള ബാച്ചിലര്‍ ബിരുദം/തത്തുല്യവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും: 40 വയസ്സ്

അപേക്ഷ: www.dseu.ac.in  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 20.

Content Highlights: Vaccancies in Skill and entrepreneurship University