യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.

ഒഴിവുകള്‍: നാഷണല്‍ ഡിഫന്‍സ് അക്കാദമി-370 (ആര്‍മി-208, നേവി-42, എയര്‍ഫോഴ്‌സ്-120), നേവല്‍ അക്കാദമി-30. യോഗ്യത: ആര്‍മി വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.

എയര്‍ഫോഴ്‌സ്, നേവല്‍ വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച പ്ലസ്ടു. അല്ലെങ്കില്‍ തത്തുല്യം. ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിമുഖസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വണ്‍ പരീക്ഷയെഴുതുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.

പ്രായം: 2 ജനുവരി 2003-നും 1 ജനുവരി 2006-നും ഇടയില്‍ ജനിച്ചവര്‍.

പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in ല്‍ നല്‍കിയിട്ടുണ്ട്. അവസാന തീയതി: ജൂണ്‍ 29.

Content Highlights: Vaccancies in national defence academy and Indian Naval Academy