ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐ.ടി.ബി.പി.) കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം. 65 ഒഴിവുണ്ട്. ശമ്പളം: 21700-69100 രൂപ.

റസലിങ്, കബഡി, കരാട്ടെ, ആര്‍ച്ചറി, വുഷു, തായ്‌ക്കൊണ്ടോ, ജൂഡോ, ജിംനാസ്റ്റിക്‌സ്, സ്‌പോര്‍ട്‌സ് ഷൂട്ടിങ്, സ്‌കൈ, ബോക്‌സിങ്, ഐസ് ഹോക്കി എന്നിവയാണ് മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങള്‍. ഇവയില്‍ ജിംനാസ്റ്റിക്സ് വിഭാഗത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും ഐസ് ഹോക്കിയില്‍ വനിതകള്‍ക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയില്‍ ഇരു വിഭാഗത്തിനും അപേക്ഷിക്കാം.

ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലായ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ വരെ അപേക്ഷകള്‍ അയക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.recruitment.itbpolice.nic.in

 

Content Highlights: Vaccancies in ITBP