ന്ത്യന്‍ നേവി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അണ്ടര്‍ നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 ഒഴിവാണുള്ളത്. ഏഴിമല നേവല്‍ അക്കാദമിയിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസറായി നിയമനം.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ഐ.ടി. ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ കംപ്യൂട്ടര്‍/ഐ.ടി. എം.എസ്സി. അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി. എം.ടെക്.

പ്രായം: 02 ജനുവരി 1997-നും 01 ജൂലായ് 2002-നും ഇടയില്‍ ജനിച്ചവര്‍.

തിരഞ്ഞെടുപ്പ്: മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് പരീക്ഷയ്ക്ക് ക്ഷണിക്കുക. ബെംഗളൂരു, ഭോപാല്‍, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് - 16.

Contet Highlights: Vaccancies in indian navy