ന്യൂഡല്‍ഹിയിലെ ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്. 

ടെക്‌നിക്കല്‍ അസിസ്റ്റന്റ്: 5 ഒഴിവുകള്‍. സിഎസ്/ ഐടിയില്‍ ബിടെക്ക്/ബിഇ/Msc/ എംസിഎ അല്ലെങ്കില്‍ മള്‍ട്ടിമീഡിയില്‍ Bsc/ ബിവോക്/ ബിഎ/ ബി.സി.എ. 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.

ടെക്‌നിക്കല്‍ മാനേജര്‍- 2 ഒഴിവുകള്‍ 55 ശതമാനം മാര്‍ക്കോടെ സി.എസ്/ ഐടിയില്‍ ബി.ടെക്ക് /ബിഇ/Msc/ എംസിഎ. നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി -ഒക്ടോബര്‍ 19.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സെറ്റ് സന്ദര്‍ശിക്കുക - 
http://ignou.ac.in/

Content Highlights: Vaccancies in IGNOU