വിവിധ ഇ.എസ്.ഐ.സി. ഹോസ്പിറ്റലുകളിലായി 90 അവസരം. കേരളത്തിലും ഒഴിവുണ്ട്. എറണാകുളം ഉദ്യോഗമണ്ഡലിലുള്ള ഇ.എസ്. ഐ.സി. ഹോസ്പിറ്റലില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. ജനറല്‍ തസ്തികയാണ്. ഒരുവര്‍ഷത്തേക്കാണ് നിയമനം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.esic.nic.in ല്‍. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 21.

ചെന്നൈ കെ.കെ. നഗറിലെ ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ സീനിയര്‍ െറസിഡന്റിന്റെ 70 ഒഴിവുണ്ട്. മേയ് 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലായാണ് അഭിമുഖം.

ഹരിയാണയിലെ മനേസറിലുള്ള ഇ.എസ്.ഐ.സി. ആശുപത്രിയില്‍ ഏഴ് ഒഴിവുണ്ട്. അഭിമുഖം മേയ് 19-ന്.

കൊല്‍ക്കത്തയിലെ ജോക്ക ഇ.എസ്.ഐ.സി. ഹോസ്പിറ്റലില്‍ 12 സീനിയര്‍ െറസിഡന്റിന്റെ ഒഴിവുണ്ട്. അഭിമുഖം മേയ് 24-ന് നടക്കും. 

Content Highlights: Vaccancies in ESI Hospitals